രാഹുല്‍ ഗാന്ധി വന്നാല്‍ മികച്ച ചികിത്സ നല്‍കുമെന്ന് ഹരിയാന ആരോഗ്യമന്ത്രി
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം
കോവിഡ് സ്ഥിരീകരിച്ച രാഹുല്‍ ഗാന്ധി ഹരിയാനയിലേക്ക് വരികയാണെങ്കില്‍ അദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കുമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം.
'കോവിഡ് വ്യാപനം ആരംഭിച്ചത് മുതല്‍ രാഹുല്‍ ഗാന്ധി പലതരത്തിലുള്ള പ്രസ്താവനകളാണ് നടത്തിയത്. ഇപ്പോള്‍ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ സ്ഥലം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, അദ്ദേഹത്തിന് ഹരിയാനയിലേക്ക് വരാം. ഞങ്ങള്‍ അദ്ദേഹത്തിന് മികച്ച ചികിത്സ നല്‍കും'-അനില്‍ വിജ് പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ടാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം രാഹുല്‍ ഗാന്ധി അറിയിച്ചത്. നേരിയ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാഹുലിന് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി കഴിഞ്ഞ ദിവസം സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നീരിഷണത്തില്‍ പോകണമെന്നും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
The day COVID started, Rahul Gandhi has been passing various statements. Now he has tested positive for #COVID19 . If he finds difficulty in getting space in Delhi, he can come to Haryana. We will give him better treatment: State Health Minister Anil Vij pic.twitter.com/Pa5jTxYzlW
— ANI (@ANI) April 20, 2021
Adjust Story Font
16