Quantcast

ബംഗാൾ സംഘർഷം: നാലംഗ സംഘത്തെ അയച്ച് കേന്ദ്രം

ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗാളിലെത്തിയത്

MediaOne Logo

Web Desk

  • Published:

    6 May 2021 10:01 AM GMT

ബംഗാൾ സംഘർഷം: നാലംഗ സംഘത്തെ അയച്ച് കേന്ദ്രം
X

ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിനു പിറകെയുണ്ടായ അക്രമസംഭവങ്ങൾ അന്വേഷിക്കാൻ നാലംഗ സംഘത്തെ അയച്ച് കേന്ദ്രം. മമതാ ബാനർജിക്ക് മുന്നറിയിപ്പ് നൽകിയതിനു പിറകെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക സംഘത്തെ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനായി ബംഗാളിലേക്ക് അയച്ചിരിക്കുന്നത്.

അഡീഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബംഗാളിലെത്തിയത്. ഫലപ്രഖ്യാപനത്തിനു തൊട്ടുപിറകെയുണ്ടായ അക്രമസംഭവങ്ങളിൽ വിശദമായി റിപ്പോർട്ട് തയാറാക്കാനാണ് സംഘത്തിന് നിർദേശം.

സമയം കളയാതെ അക്രമങ്ങൾ തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗാൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായി മൂന്നാം തവണയും ബംഗാൾ മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ചെയ്തതിനു പിറകെയായിരുന്നു കേന്ദ്രം നടപടി ആവശ്യപ്പെട്ട് കത്തയച്ചത്. സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് നൽകാനും കത്തിൽ നിർദേശിച്ചിരുന്നു.

ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിറകെയാണ് ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ 14 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളിൽ ബിജെപിയും തൃണമൂലും പരസ്പരം പഴിചാരുകയാണ് ചെയ്യുന്നത്. ഇരുകക്ഷികളിലും ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അക്രമങ്ങളെ സാമുദായിക കലാപമായി ചിത്രീകരിക്കാനും ബിജെപി ദേശീയ നേതാക്കളുടെ നേതൃത്വത്തിൽ ശ്രമമുണ്ടായി.

TAGS :

Next Story