അധികാരത്തിലിരിക്കുന്ന മതഭ്രാന്ത൪ ലക്ഷദ്വീപിനെ തക൪ക്കുന്നു; രാഹുല്‍ ഗാന്ധി
ലക്ഷദ്വീപ് ജനതയ്ക്കൊപ്പം താൻ എക്കാലവും അടിയുറച്ചുനിൽക്കുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹാസമുദ്രത്തിലെ ഇന്ത്യൻ രത്നമാണ് ലക്ഷദ്വീപ്. അധികാരത്തിലിരിക്കുന്ന മതഭ്രാന്ത൪ ലക്ഷദ്വീപിനെ തക൪ക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ലക്ഷദ്വീപ് ജനതയ്ക്കൊപ്പം താൻ എക്കാലവും അടിയുറച്ചുനിൽക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ലക്ഷദ്വീപിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നേരത്തെ രംഗത്ത് വന്നിരുന്നു. അഡ്മിനിസ്ട്രേറ്റർ പദവിയിൽനിന്ന് പ്രഫുൽ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യമാണ് പ്രിയങ്ക ഉന്നയിച്ചത്.
ലക്ഷദ്വീപിന്റെ സമാധാനവും സംസ്കാരവും നശിപ്പിക്കുക മാത്രമല്ല, അന്യായമായ നിയന്ത്രണങ്ങൾ ഏർപെടുത്തി ദ്വീപിലെ ജനസമൂഹത്തെ പീഡിപ്പിക്കുകയാണ് പട്ടേല്‍ ചെയ്യുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Lakshadweep is India's jewel in the ocean.
— Rahul Gandhi (@RahulGandhi) May 26, 2021
The ignorant bigots in power are destroying it.
I stand with the people of Lakshadweep.
Adjust Story Font
16