വിവാദ പ്രസ്താവനകളില്‍ ഒരു തുറന്ന ചര്‍ച്ച; ബാബ രാംദേവിനെ വെല്ലുവിളിച്ച് ഉത്തരാഖണ്ഡ് ഐ.എം.എ
ഏത് അലോപ്പതി ആശുപത്രിയിലാണ് പതഞ്ജലിയുടെ മരുന്നുകൾ നൽകുന്നതെന്ന് ബാബാ രാംദേവ് വ്യക്തമാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
അലോപ്പതി ചികിത്സയേയും ഡോക്ടർമാരേയും അധിക്ഷേപിച്ച യോഗ ഗുരു ബാബ രാംദേവിനെ വെല്ലുവിളിച്ച് ഉത്തരാഖണ്ഡ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). രാംദേവ് നടത്തിയ വിവാദ പ്രസ്താവനകളില്‍ ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണോ എന്നതാണ് വെല്ലുവിളി. ഏത് അലോപ്പതി ആശുപത്രിയിലാണ് പതഞ്ജലിയുടെ മരുന്നുകൾ നൽകുന്നതെന്ന് രാംദേവ് വ്യക്തമാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
രാംദേവ് 1000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നേരത്തേ ഐ.എം.എ നോട്ടീസ് അയച്ചിരുന്നു. കോവിഡ് വാക്സിനെക്കുറിച്ചും ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ചും രാംദേവ് നടത്തിയ പരാമര്‍ശങ്ങള്‍ പിൻവലിക്കാൻ തയാറാണെങ്കിൽ അദ്ദേഹത്തിനെതിരായ പരാതികളും മാനനഷ്ടക്കേസും പിൻവലിക്കുമെന്ന് ഐ.എം.എ ദേശീയ അധ്യക്ഷൻ ഡോ. ജെ.എ ജയലാൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തുറന്ന ചര്‍ച്ചയ്ക്കുള്ള വെല്ലുവിളി.
വാക്സിനെതിരെയുള്ള രാംദേവിന്‍റെ അവകാശവാദങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും രാജ്യം മഹാമാരിയെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്നതിനിടെ ആധുനിക വൈദ്യശാസ്ത്രത്തെ അപഹസിക്കുന്നത് സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ഡോ. ജെ.എ ജയലാൽ ചൂണ്ടിക്കാട്ടിയിരുന്നു. രാംദേവിനെതിരെ ഐ.എം.എക്ക് വ്യക്തിപരമായി യാതൊരു വിദ്വേഷവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Adjust Story Font
16