അലോപ്പതിക്കെതിരായ പരാമര്‍ശം; ബാബാ രാംദേവിന് 1000 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഐ.എം.എ
15 ദിവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം രേഖാമൂലം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 1000 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നാണ് മുന്നറിയിപ്പ്
അലോപ്പതിക്കെതിരായ പരാമര്‍ശത്തില്‍ യോഗാ ഗുരു ബാബാ രാംദേവിന് 1000 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉത്തരാഖണ്ഡ് ഘടകം.
15 ദിവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം രേഖാമൂലം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 1000 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നാണ് മുന്നറിയിപ്പ്. അലോപ്പതിക്കെതിരായ രാംദേവിന്‍റെ പ്രസ്താവനക്കെതിരെ ഉത്തരാഖണ്ഡ് ഘടകം മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
അലോപ്പതി വിവേകശൂന്യമായ ശാസ്ത്രമാണെന്നും ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ച മരുന്നുകൾ കോവിഡിനെ ചികിത്സിക്കുന്നതിൽ പരാജയമാണെന്നുമായിരുന്നു രാംദേവ് പറഞ്ഞത്. ഇതിനെതിരെയാണ് ഐ.എം.എ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചത്. മാത്രമല്ല മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഐ.എം.എയുടെ കടുത്ത പ്രതിഷേധം പുറത്തുവന്നതോടെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന് രാംദേവിനോട് പ്രസ്താവന പിന്‍വലിക്കാന്‍ അഭ്യര്‍ഥിക്കേണ്ടി വന്നിരുന്നു. പിന്നീട് രാംദേവ് പ്രസ്താവന പിന്‍വലിക്കുകയായിരുന്നു.
Adjust Story Font
16