Quantcast

രാജ്യത്ത് 51.6 കോടി വാക്സിനേഷൻ ജൂലൈയോട് കൂടി പൂർത്തിയാകും: കേന്ദ്ര ആരോഗ്യമന്ത്രി

ഇതുവരെ 18 കോടി പേരിൽ വാക്സിനേഷൻ പൂർത്തിയായതായും ആരോഗ്യമന്ത്രി അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    16 May 2021 7:01 AM GMT

രാജ്യത്ത് 51.6 കോടി വാക്സിനേഷൻ ജൂലൈയോട് കൂടി പൂർത്തിയാകും: കേന്ദ്ര ആരോഗ്യമന്ത്രി
X

ജൂലൈയോടുകൂടി ഇന്ത്യയിൽ 51.6 കോടി പേർക്ക് വാക്സിനേഷൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇതുവരെ 18 കോടി പേരിൽ വാക്സിനേഷൻ പൂർത്തിയായതായും ആരോഗ്യമന്ത്രി അറിയിച്ചു. വാക്സിൻ ആവശ്യകതക്ക് അനുസരിച്ച് ഉത്പാദനവും വർധിപ്പിച്ചതായും ആരോഗ്യമന്ത്രി കൂട്ടിചേർത്തു.

പ്രതിദിന കോവിഡ് കേസുകളിലും മരണ നിരക്കിലും ഉയർന്ന നിരക്ക് രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ വാക്സിനേഷൻ പുരോഗതി ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 216 കോടി വാക്സിൻ ഇന്ത്യയിൽ ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം രാജ്യത്ത് 3,11,170 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 4,077കോവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 2,70,284 ആയി. 3,62,437 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 36,18,458 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

TAGS :

Next Story