Quantcast

രണ്ടാം തരംഗം ഉലച്ചത് ഗ്രാമീണ മേഖലയെ; കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളുടെ സ്ഥിതി പരിതാപകരം

കോവിഡിന്റെ രണ്ടാം തരംഗം അന്താരാഷ്ട്ര തലത്തിൽ ഏറ്റവും പ്രതികൂലമായി ബാധിച്ചത് ഇന്ത്യയെയാണ്

MediaOne Logo

Web Desk

  • Published:

    6 Jun 2021 8:06 AM GMT

രണ്ടാം തരംഗം ഉലച്ചത് ഗ്രാമീണ മേഖലയെ; കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളുടെ സ്ഥിതി പരിതാപകരം
X

ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയുടെ ഗ്രാമീണ മേഖലയെ ഉലച്ചുകളഞ്ഞതായി പഠനം. മെയ് മാസത്തിൽ രാജ്യത്തുണ്ടായ മൊത്തം കോവിഡ് മരണത്തിന്റെ 52 ശതമാനവും ആറ് ഗ്രാമീണ ജില്ലകളിലാണ് ഉണ്ടായത് എന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവിറോൺമെന്റ് (സിഎസ്ഇ) പഠനം പറയുന്നു. 53 ശതമാനം പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തത് ഈ ജില്ലകളിലാണ് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ന്യൂഡൽഹി ആസ്ഥാനമായ ഗവേഷണ സ്ഥാപനമാണ് സിഎസ്ഇ.

ഗ്രാമീണ മേഖലയിലെ ആരോഗ്യസംവിധാനങ്ങളിൽ സർക്കാറുകൾ കാണിച്ച അലംഭാവമാണ് മഹാമാരി ഇത്രയും ദുരിതം വിതയ്ക്കാനുള്ള കാരണമെന്ന് സ്‌റ്റേറ്റ് ഓഫ് ഇന്ത്യാസ് എൻവിറോൺമെന്റ് ഇൻ ഫിഗേഴ്‌സ് 2021 എന്ന പഠനം ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലയിലെ കമ്യൂണിറ്റി സെന്ററുകളിൽ 76 ശതമാനം അധികം ഡോക്ടർമാരെ ആവശ്യമുണ്ട. 56 ശതമാനം റേഡിയോഗ്രാഫർമാരെയും 35 ശതമാനം ലാബ് ടെക്‌നീഷ്യന്മാരെയും ആവശ്യമുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യം എത്രമാത്രം ദുർബലമാണ് എന്ന് തെളിയിക്കുന്ന കണക്കുകളാണിത്- പഠനം പറയുന്നു.

കോവിഡിന്റെ രണ്ടാം തരംഗം അന്താരാഷ്ട്ര തലത്തിൽ ഏറ്റവും പ്രതികൂലമായി ബാധിച്ചത് ഇന്ത്യയെയാണ്. നഗരമേഖലകളേക്കാൾ ഗ്രാമീണ മേഖലയെ ആണ് അത് കൂടുതൽ ബാധിച്ചത്. മെയ് മാസത്തിൽ ആഗോള തലത്തിൽ റിപ്പോർട്ട് ചെയ്ത മൊത്തം കേസുകളുടെ പകുതിയും ഇന്ത്യയിലെ ഗ്രാമീണ ജില്ലകലിൽ നിന്നായിരുന്നു- പഠനം തയ്യാാറാക്കിയ റിച്ചാർഡ് മഹാപത്ര വ്യക്തമാക്കി.

TAGS :

Next Story