Quantcast

യൂണിവേഴ്സിറ്റി പാഠപുസ്തകങ്ങളിലെ ഇസ്‍ലാമോഫോബിക് ഉള്ളടക്കം; ടി.എന്‍.ഒ.യു വിസിക്കെതിരെ അന്വേഷണം

പുസ്തകത്തിലെ ചില ഭാഗങ്ങളില്‍ മുസ്‍ലിംകളെ വോട്ട് ബാങ്കായി ചിത്രീകരിച്ചുവെന്നും അവര്‍ക്കെതിരെ സാമുദായികപരമായി മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാരോപിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്

MediaOne Logo

Web Desk

  • Published:

    21 May 2021 3:32 PM GMT

യൂണിവേഴ്സിറ്റി പാഠപുസ്തകങ്ങളിലെ ഇസ്‍ലാമോഫോബിക് ഉള്ളടക്കം; ടി.എന്‍.ഒ.യു വിസിക്കെതിരെ അന്വേഷണം
X

തമിഴ്നാട് ഓപ്പണ്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍, ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകത്തിന്റെ രചയിതാവ് എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് തമിഴ്നാട് സര്‍ക്കാര്‍. തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പുസ്തകത്തിലെ ചില ഭാഗങ്ങളില്‍ മുസ്‍ലിംകളെ വോട്ട് ബാങ്കായി ചിത്രീകരിച്ചുവെന്നും അവര്‍ക്കെതിരെ സാമുദായികപരമായി മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്നുമാരോപിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് ടെക്സ്റ്റ് ബുക്കിലെ ആ ഭാഗം മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി കെ പൊന്മുടി വായിച്ചു. പല ഇന്ത്യൻ രാഷ്ട്രീയ പാർട്ടികളും, പ്രത്യേകിച്ച് ഡിഎംകെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ മതത്തിനെതിരായവർ മുസ്‍ലിംകളെ വോട്ടുബാങ്കായി ചിത്രീകരിക്കുന്നു എന്ന് തുടങ്ങുന്നതായിരുന്നു ആ ഭാഗം. ഇത്തരം പ്രസ്താവനകള്‍ ഒരു ഹിസ്റ്ററി പുസ്തകത്തില്‍ വരണ്ടതാണോ എന്നും അദ്ദേഹം ചോദിച്ചു.

തമിഴ്നാട് ഓപ്പണ്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍, പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി, ടെക്സ്റ്റ് ബുക്കിന്‍റെ രചയിതാവ് തുടങ്ങിയവര്‍ക്ക് കൃത്യമായ മറുപടി തരാന്‍ സാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഉള്ളടക്കങ്ങളുള്ള പാഠഭാഗങ്ങള്‍ മറ്റ് ടെക്സ്റ്റ് ബുക്കുകളില്‍ ഉണ്ടോ എന്നും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

TAGS :

Next Story