മതത്തിന്‍റെ പേരിൽ ഭിന്നിപ്പിക്കുന്നവർക്ക് തിരിച്ചടി നൽകാം: അമുസ്‌ലിംകളോട് നോമ്പെടുക്കാൻ അഭ്യർഥിച്ച് മാർക്കണ്ഡേയ കട്ജു
കഴിഞ്ഞ 25 വർഷമായി തുടരുന്നതുപോലെ നാളെയും താന്‍ നോമ്പെടുക്കുമെന്ന് കട്ജു കുറിച്ചു.
അമുസ്ലിംകളോട് നോമ്പെടുക്കാൻ അഭ്യർഥിച്ച് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. സമൂഹ മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം മുംസ്ലികളോടുള്ള ഐക്യദാർഢ്യവുമായി വെള്ളിയാഴ്ചത്തെ നോമ്പെടുക്കാൻ അഭ്യർഥിച്ചത്. മതത്തിന്‍റെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും മുസ്‌ലിംകളെ മതഭ്രാന്തന്മാർ, തീവ്രവാദികൾ, ദേശവിരുദ്ധർ എന്നിങ്ങനെ പൈശാചികവൽക്കരിക്കാനും ശ്രമിക്കുന്നവർക്കെതിരെയുള്ള പ്രതീകാത്മക തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
'പരിശുദ്ധ റമദാൻ മാസത്തിലെ അവസാനത്തെ ജുമുഅയാണ് മേയ് ഏഴിലേത്. മുസ്‌ലിം സഹോദരങ്ങളോടുള്ള ബഹുമാനവും ഐക്യദാർഢ്യവുമായി കഴിഞ്ഞ 25 വർഷമായി തുടരുന്നതുപോലെ നാളെയും ഞാൻ നോമ്പെടുക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള എല്ലാ അമുസ്‌ലിംകളോടും ഇതു ചെയ്യാൻ ഞാൻ അഭ്യർത്ഥിക്കുന്നു,' കട്ജു സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
അത്താഴത്തിന്‍റെയും നോമ്പു തുറയുടെയും സമയം നിങ്ങൾക്ക് മുസ്‌ലിം സുഹൃത്തുക്കളിൽനിന്ന് മനസ്സിലാക്കാൻ സാധിക്കും. അല്ലെങ്കിൽ ഇൻറർനെറ്റിൽ നിന്ന് ലഭ്യമാകും. ഈ സമയത്ത് ദയവായി ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16