ലക്ഷദ്വീപിലും ലോക്ക്ഡൌണ്‍ 23 വരെ നീട്ടി
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി.
ലക്ഷദ്വീപിൽ ലോക്ക് ഡൗൺ നീട്ടി. മെയ് 23 വരേക്കാണ് ലോക്ക് ഡൗൺ നീട്ടിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. കവരത്തി, ആന്ത്രോത്ത്, കൽപേനി, അമിനി ദ്വീപിൽ പൂർണ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് ദ്വീപുകളിൽ വ്യവസ്ഥകളോടെ ഇളവ് അനുവദിച്ചിട്ടുണ്ട്. നിലവിൽ 1150 പേർ കോവിഡ് രോഗികളാണ് ലക്ഷദ്വീപിലായുള്ളത്.
ഏപ്രില്‍ 28നാണ് ഡിസ്ട്രിക് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി ചെയര്‍മാന്‍ ലക്ഷദ്വീപില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്.. കോവിഡിന്‍റെ ഒന്നാംഘട്ടത്തില്‍ ലോകത്തുടനീളം രോഗം പടര്‍ന്നെങ്കിലും ലക്ഷദ്വീപില്‍ ഒരാള്‍ക്കുപോലും രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കഴിഞ്ഞ ജനുവരി 28നാണ് ദ്വീപിലാദ്യമായി കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.
ജനുവരി 4 ന് കൊച്ചിയിൽ നിന്നും കപ്പലിൽ യാത്ര തിരിച്ച് കവരത്തിയിൽ ഇറങ്ങിയ IRBN ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കർശന മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിനാലാണ് അതുവരെ ലക്ഷദ്വീപ് കോവിഡ് മുക്തമായിരുന്നത്. എന്നാൽ പുതിയ SoP പ്രകാരം യാത്രകൾക്ക് ഇളവനുവദിച്ചതോടെയാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്.
തുടര്‍ന്ന് ഏപ്രില്‍ അവസാനമാണ് ലക്ഷദ്വീപ് ഭരണകൂടം കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്. ദ്വീപിൽ രാത്രി കാല കർഫ്യൂ ഏർപ്പെടുത്തി. കപ്പൽ യാത്രക്കും നിയന്ത്രണമേർപ്പെടുത്തുകയായിരുന്നു.
Adjust Story Font
16