ലക്ഷദ്വീപിൽ ജില്ലാ പഞ്ചായത്തിന്‍റെ അധികാരം വെട്ടിച്ചുരുക്കി
ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മത്സ്യബന്ധനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു
ലക്ഷദ്വീപിൽ ജില്ലാ പഞ്ചായത്തിന്‍റെ അധികാരം വെട്ടിച്ചുരുക്കി ദ്വീപ് ഭരണകൂടം. പഞ്ചായത്തിന്‍റെ അധികാര പരിധിയിൽ വരുന്ന അഞ്ച് വകുപ്പുകൾ എടുത്തു കളഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, മത്സ്യബന്ധനം, മൃഗ സംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ അധികാരങ്ങളാണ് വെട്ടി കുറച്ചത്. പഞ്ചായത്തിനെ നോക്കുകുത്തിയാക്കിയാണ് ഭരണകൂടത്തിന്‍റെ വിജ്ഞാപനം.
ലക്ഷദ്വീപിൽ 10 വില്ലേജ് ദ്വീപ് പഞ്ചായത്തുകളുണ്ട്. ഇവയുടെ പ്രതിനിധികളാണ് പഞ്ചായത്ത് കൗൺസിലിനെ തിരഞ്ഞെടുക്കുന്നത്. ഈ കൗൺസിലിന് വലിയ അധികാരങ്ങളുണ്ട്. ഇതാണ് വെട്ടിച്ചുരുക്കിയത്. ജനാധിപത്യ സംവിധാനം തകർക്കുന്നതാണ് ഭരണകൂടത്തിന്‍റെ നടപടിയെന്ന് ആക്ഷേപമുയരുന്നുണ്ട്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്‍റെ താൽപര്യമാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.
Next Story
Adjust Story Font
16