Quantcast

ഗുജറാത്തില്‍ എട്ടു വയസ്സുകാരിയെ പുലി കടിച്ച് കൊന്നു

ഗിര്‍ വനത്തിലെ കിഴക്കന്‍ മേഖലയില്‍ പുലര്‍ച്ചെയാണ് അപകടം നടന്നത്

MediaOne Logo

Web Desk

  • Updated:

    9 May 2021 9:50 AM

Published:

9 May 2021 9:45 AM

ഗുജറാത്തില്‍ എട്ടു വയസ്സുകാരിയെ പുലി കടിച്ച് കൊന്നു
X

ഗുജറാത്തില്‍ എട്ടു വയസ്സുകാരിയെ പുലി കടിച്ച് കൊന്നു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് സംഭവം. ഗിര്‍ വനത്തിലെ കിഴക്കന്‍ മേഖലയില്‍ പുലര്‍ച്ചെയാണ് അപകടം നടന്നത്. പുലിയെ ഇതുവരെ പിടികൂടാനായിട്ടില്ല.

ഗുജറാത്ത് നെസടി ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് കുട്ടിയെ പുലി അക്രമിച്ചത്. വീടിന്റെ ടെറസില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെ പുലി കടിച്ച് കൊണ്ടുപോവുകയായിരുന്നെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുട്ടിയുടെ കഴുത്തിന് പിടികൂടിയ പുലി 500 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോവകയായിരുന്നു. വനത്തിനുള്ളില്‍ വെച്ച് കുട്ടിയെ കണ്ടെത്തുമ്പോഴേക്കും മരിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തിന് സൂരത്ത് റേഞ്ച് വനംവകുപ്പ് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

പുലിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. പുലിക്കായി കെണിയൊരുക്കിയതായും വനം വകുപ്പ് അറിയിച്ചു. രണ്ട് ദിവസം മുമ്പ് ഒരു പത്ത് വയസുകാരനെയും ഇതേ ഗ്രാമത്തില്‍ വെച്ച് പുലി അക്രമിച്ച് മുറിപ്പെടുത്തിയിരുന്നു.

TAGS :

Next Story