100 വർഷം പഴക്കമുള്ള ബർബാങ്കി മസ്ജിദ് തകര്‍ത്തതിനെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്
അലഹാബാദ് ഹൈകോടതി ഉത്തരവ് കാറ്റിൽപറത്തി 100 വർഷം പഴക്കമുള്ള പള്ളി യു.പിയിലെ ബർബാങ്കി ജില്ല ഭരണകൂടം കഴിഞ്ഞ ദിവസം രാത്രിയാണ് ഇടിച്ചുനിരത്തിയത്.
ഉത്തര്‍പ്രദേശിലെ ബർബാങ്കിയില്‍ പള്ളി പൊളിച്ചുമാറ്റിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം വ്യക്തി നിയമ ബോര്‍ഡും ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡും. മുന്‍കൂര്‍ അറിയിപ്പികളൊന്നുമില്ലാതെയാണ് ബാരബങ്കി ഭരണകൂടം പള്ളി പൊളിച്ചുമാറ്റിയതെന്ന് ബോര്‍ഡ് പറഞ്ഞു. പൊലീസ് സഹായത്തോടെ തിങ്കളാഴ്ച രാത്രിയാണ് പള്ളി പൊളിച്ചതെന്ന് മുസ്ലീം വ്യക്തിനിയമബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാനാ ഖാലിദ് അറിയിച്ചു.
'പള്ളിയുമായി ഒരു തര്‍ക്കവും നിലനില്ക്കുന്നില്ല. കഴിഞ്ഞ മാര്‍ച്ചില്‍ പള്ളിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്ന് പള്ളി കമ്മിറ്റിയോട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടിരുന്നു,' മൗലാനാ ഖാലിദ് പറഞ്ഞു.
അലഹാബാദ് ഹൈകോടതി ഉത്തരവ് കാറ്റിൽപറത്തി 100 വർഷം പഴക്കമുള്ള പള്ളി യു.പിയിലെ ബർബാങ്കി ജില്ല ഭരണകൂടം കഴിഞ്ഞ ദിവസം രാത്രിയാണ് ഇടിച്ചുനിരത്തിയത്. ജില്ലയിലെ റാം സൻസെയി ഗട്ട് നഗരത്തിലെ പള്ളിയാണ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കിയത്. മേയ് 31വരെ പള്ളി പൊളിക്കരുതെന്ന് കഴിഞ്ഞമാസം 24ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
അനധികൃത നിർമാണമാണെന്ന് ചൂണ്ടിക്കാട്ടി ജില്ല ഭരണകൂടം മാർച്ച് 15ന് പള്ളിക്കമ്മിറ്റിക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, കെട്ടിടം അനധികൃതമല്ലെന്നും 1959 മുതൽ വൈദ്യുതി കണക്ഷനുണ്ടെന്നും വിശദീകരിച്ച് കമ്മിറ്റി മറുപടി നൽകിയിരുന്നു. മറ്റു രേഖകളും പള്ളിക്കമ്മിറ്റി ഹാജരാക്കിയിരുന്നു. എന്നാൽ, ജില്ല ഭരണകൂടം ഇത് നിരാകരിച്ചു. തുടർന്ന് മാർച്ച് 19ന് കമ്മിറ്റി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഹരജിയിൽ ജില്ല ഭരണകൂടത്തിന് കോടതി നോട്ടീസയച്ചു. അതിനിടെ, അധികൃതർ പള്ളിയിേലക്കുള്ള വഴി തടസ്സപ്പെടുത്തുന്ന രീതിയിൽ സ്ഥിരം നിർമാണം തുടങ്ങി. അതോടെ, കമ്മിറ്റി വീണ്ടും ഹൈകോടതിയെ സമീപിച്ചു. തുടർന്നാണ് മേയ് 31 വരെ പള്ളി ഒഴിപ്പിക്കുകയോ പൊളിക്കുകയോ ചെയ്യരുതെന്ന് ഏപ്രിൽ 24ന് ഹൈകോടതി ഉത്തരവിട്ടത്.
Adjust Story Font
16