ലോക്ഡൌണാണ് ഒരേയൊരു പരിഹാരം, സര്‍ക്കാരിന് അത് മനസിലാകുന്നില്ലെന്ന് രാഹുല്‍ ഗാന്ധി
സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം നിരപരാധികളായ ജനങ്ങളെ കൊല്ലുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു
കോവിഡ് വ്യാപനം തടയാനുള്ള ഏക മാര്‍ഗം ലോക്ഡൌണ്‍ മാത്രമാണെന്നും സര്‍ക്കാരിന് അത് മനസിലാകുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സര്‍ക്കാരിന്‍റെ നിഷ്ക്രിയത്വം നിരപരാധികളായ ജനങ്ങളെ കൊല്ലുകയാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ആകെ രോഗികളുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. മൂന്നര ലക്ഷത്തിന് മുകളിൽ തന്നെയാണ് പ്രതിദിന രോഗികളുടെ എണ്ണം . കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങളുടെ വേദി മുംബൈയിലേക്ക് മാറ്റുമെന്നാണ് സൂചന.
രണ്ടാം തരംഗം അതിതീവ്രമാകുമ്പോഴും ഓക്സിജൻ ക്ഷാമത്തിന് പരിഹാരമാവാതെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ .മതിയായ ഓക്സിജൻ ഇല്ലന്ന പരാതിയുമായി ഡൽഹിയിലെ ആശുപത്രികൾ വീണ്ടും രംഗത്തെത്തി.കർണാടകയിലും സ്ഥിതി ഗുരുതരമാണ്. പ്രതിദിനകേസുകൾ വർധിക്കുന്ന ബെംഗളൂരുവിൽ ദിവസം കഴിയുന്തോറും ഓക്സിജൻ ക്ഷാമം രൂക്ഷമാവുകയാണ്.
GOI doesn't get it.
— Rahul Gandhi (@RahulGandhi) May 4, 2021
The only way to stop the spread of Corona now is a full lockdown- with the protection of NYAY for the vulnerable sections.
GOI's inaction is killing many innocent people.
Adjust Story Font
16