മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു; പ്രതിദിന മരണനിരക്കും താഴേക്ക്
12,557 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
മൂന്നു മാസത്തിന് ശേഷം മഹാരാഷ്ട്രയിൽ ആദ്യമായി പ്രതിദിന കോവിഡ് കേസുകളില്‍ ഗണ്യമായ കുറവു രേഖപ്പെടുത്തി. 12,557 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന മരണനിരക്കും രണ്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.
രണ്ടാം തരംഗത്തിൽ ഒരു ദിവസം 920 പേർ വരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 57,000 ന് മുകളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഉയരുകയും ചെയ്തിരുന്നു. കടുത്ത നിയന്ത്രണങ്ങളും വാക്സിനേഷനും നടന്നതോടെയാണ് രോഗികളുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടായത്.
14,433 പേരാണ് ഇന്ന് രോഗമുക്തരായത്. 95.05 ശതമാനമാണ് രോഗമുക്തിനിരക്ക്. നിലവില്‍ 1,85,527 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ സർക്കാർ ഇളവ് വരുത്തിയിരുന്നു. സംസ്ഥാനത്തെ അഞ്ചായി തിരിച്ച് ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
Adjust Story Font
16