Quantcast

മഹാരാഷ്ട്രയിൽ അൺലോക്ക്; ഇളവുകൾ കർശന നിയന്ത്രണങ്ങളോടെ

ജില്ലകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-06-04 06:30:34.0

Published:

4 Jun 2021 6:29 AM GMT

മഹാരാഷ്ട്രയിൽ അൺലോക്ക്; ഇളവുകൾ കർശന നിയന്ത്രണങ്ങളോടെ
X

മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിൽ അൺലോക്ക് നടപടികൾ ആരംഭിച്ചു. ജില്ലകളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് സർക്കാർ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഓക്സിജൻ ബെഡുകളുടെ ലഭ്യത എന്നിവ അടിസ്ഥാനമാക്കിയാണ് ജില്ലകളെ തരം തിരിച്ചിരിക്കുന്നത്. ഒന്നാം വിഭാ​ഗത്തിൽ ഉൾപ്പെടുന്ന ജില്ലകളിൽ ലോക്ഡൗൺ പൂർണമായും പിൻവലിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ താഴെയുള്ള, ഓക്സിജൻ ബെഡുകളിൽ 25 ശതമാനത്തിൽ താഴെ മാത്രം രോഗികളുള്ള ജില്ലകളെ ഒന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുത്തും. ജൽഗാവ്, ബാന്ദ്ര, പർഭാനി, ഔറഗാബാദ്, നാസിക്, ധൂലെ, ജൽന, താനെ ഉൾപ്പെടെയുള്ള 18 ജില്ലകളാണ് ഒന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നത്.

ഈ ജില്ലകളിലാണ് ലോക്ഡൗൺ പൂർണമായും പിൻവലിക്കുക. സ്വകാര്യ-സർക്കാർ സ്ഥാപനങ്ങൾ, തീയേറ്ററുകൾ, മാൾ തുടങ്ങിയവ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കും. വിവാഹം, വിനോദ പരിപാടി, സിനിമ ചിത്രീകരണം എന്നിവയ്ക്ക് ഈ ജില്ലകളിൽ അനുമതി നൽകുമെന്നും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി വിജയ് വഡെറ്റിവാർ പറഞ്ഞു.

മുംബൈ, അമരാവതി, ഹിൻഗോളി എന്നീ ജില്ലകളാണ് രണ്ടാം വിഭാഗത്തിൽ ഉൾപ്പെട്ടത്. ഈ ജില്ലകളിൽ പൊതുസ്ഥലങ്ങളിൽ ആളുകളെ കൂട്ടം കൂടുന്നത് നിരോധിച്ച് കൊണ്ട് 144 തുടരും. 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ഹോട്ടൽ, വ്യായാമ കേന്ദ്രം, സലൂൺ, ബ്യൂട്ടി പാർലർ എന്നിവയ്ക്ക് പ്രവർത്തിക്കാം. ഉസ്മനാബാദ്, അകോല, സാൻഗ്ലി തുടങ്ങിയ ജില്ലകൾ മൂന്നാം വിഭാഗത്തിലും പുണെ, രിഗാദ് എന്നിവ നാലാം വിഭാഗത്തിലും ഉൾപ്പെടും. ടെസ്റ്റ് പോസിറ്റിവിറ്റി കൂടുതലുള്ള അഞ്ചാം വിഭാഗത്തിൽ ഉൾപ്പെട്ട ജില്ലകളിൽ ലോക്ഡൗൺ തുടരും.

TAGS :

Next Story