Quantcast

ജമ്മുവിലെ മാതാ വൈഷ്ണോദേവി ക്ഷേത്ര സമുച്ചയത്തിൽ തീപിടിത്തം

അപകടത്തില്‍ ആളപായമില്ലെന്ന് ജമ്മു പൊലീസ് അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-06-08 16:07:33.0

Published:

8 Jun 2021 4:05 PM GMT

ജമ്മുവിലെ മാതാ വൈഷ്ണോദേവി ക്ഷേത്ര സമുച്ചയത്തിൽ തീപിടിത്തം
X

ജമ്മു കശ്മീരില്‍ ക്ഷേത്ര സമുച്ചയത്തില്‍ തീപിടിത്തം. രെയ്സി ജില്ലയിലെ കത്രയിൽ സ്ഥിതി ചെയ്യുന്ന മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലാണ് ഇന്ന് വൈകീട്ട് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആളപായമില്ലെന്ന് ജമ്മു പൊലീസ് അറിയിച്ചു.

ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിനു കാരണമായതെന്നാണ് വിവരം. ക്യാഷ് കൗണ്ടിങ് സെന്‍റർ പ്രവർത്തിച്ചിരുന്ന കെട്ടിടവും പണവും രേഖകളും പൂർണമായി കത്തിനശിച്ചു. തീപിടിത്ത സമയത്ത് കെട്ടിടത്തിൽ കുടുങ്ങിയവരെ പൊലീസിന്‍റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കേറ്റവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.

കത്ര നഗരത്തിൽ നിന്നും 13 കിലോമീറ്റർ അകലെ ത്രികുട കുന്നുകൾക്കു മുകളിലാണ് മാതാ വൈഷ്ണോദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹൈന്ദവ വിശ്വാസികളുടെ പുരാതന തീർഥാടന കേന്ദ്രമാണിത്.

TAGS :

Next Story