Quantcast

മമത ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് 

കേന്ദ്ര സേനക്കെതിരെ നടത്തിയ പ്രസ്താവനയുടെ പേരിലാണ് നടപടി. 

MediaOne Logo

admin

  • Published:

    12 April 2021 4:03 PM GMT

മമത ബാനര്‍ജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക് 
X

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കി. കേന്ദ്ര സേനക്കെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍റേതാണ് നടപടി. ഇന്ന് രാത്രി എട്ട് മുതൽ നാളെ രാത്രി എട്ട് വരെയാണ് വിലക്ക്.

ബംഗാളിലെ കുച്ച്ബിഹാറില്‍ കേന്ദ്രസേന നടത്തിയത് വംശഹത്യയാണെന്നും ഇരകളുടെ ദേഹത്തേക്ക് അവർ വെടിയുണ്ട വർഷിക്കുകയായിരുന്നെന്നും മമത വാർത്തസമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതാണ് വിവാദമായത്.

പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്ന് സി.ഐ.എസ്.എഫിന് നിശ്ചയമില്ല. കേന്ദ്രസേന ജനങ്ങൾക്കുമേൽ അതിക്രമം നടത്തുന്നുവെന്ന് ആദ്യഘട്ട പോളിങ്ങിനിടെതന്നെ താൻ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഒരാളും വിലവെച്ചില്ല. മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ പേര് മോദിപെരുമാറ്റച്ചട്ടമെന്നാക്കണമെന്നും മമത വിമര്‍ശിച്ചിരുന്നു.

പ്രകോപനപരവും ക്രമസമാധാനം തകർക്കുന്നതുമാണ് മമതയുടെ പ്രസ്താവനയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലയിരുത്തല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കളും മമതയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.

ജവാന്മാരോട് മമത അനാദരവ് കാട്ടുകയാണെന്നാണ് നരേന്ദ്രമോദി വിമര്‍ശിച്ചത്. കേന്ദ്രസേനയെ ഘാെരാവോ ചെയ്യണമെന്ന മമതയുടെ ആഹ്വാനമാണ് അക്രമത്തിലേക്കും വെടിവെപ്പിലേക്കും നയിച്ചതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

എട്ട് ഘട്ടമായി നടക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ നാല് ഘട്ടമാണ് ഇതുവരെ പൂര്‍ത്തിയായത്. നാലാംഘട്ട വോട്ടെടുപ്പിനിടയിലാണ് വ്യാപക അക്രമങ്ങള്‍ നടന്നത്. ഇതില്‍ നാലു പേരാണ് വെടിയേറ്റു മരിച്ചത്.

TAGS :

Next Story