Quantcast

2018ല്‍ മരിച്ചയാള്‍ക്കും കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്: ഗുജറാത്തില്‍ ഗുരുതര വീഴ്ച

കോ​വി​ഡ് വൈ​റ​സിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ മ​രി​ച്ചു​പോ​യ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ് നൽകിയാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് ഞെട്ടിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-06-02 12:32:47.0

Published:

2 Jun 2021 12:25 PM GMT

2018ല്‍ മരിച്ചയാള്‍ക്കും കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്: ഗുജറാത്തില്‍ ഗുരുതര വീഴ്ച
X

ഗുജറാത്തിലെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്‌ വിതരണത്തില്‍ ഗുരുതര വീഴ്ച. കോ​വി​ഡ് വൈ​റ​സിന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് തന്നെ മ​രി​ച്ചു​പോ​യ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് വാ​ക്‌​സി​ന്‍ സ​ർ​ട്ടി​ഫി​ക്ക​റ്റ് നൽകിയാണ് ഗുജറാത്ത് ആരോഗ്യവകുപ്പ് ഞെട്ടിച്ചിരിക്കുന്നത്.

ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഉപ്ലോത ഗ്രാമത്തിലെ നട്വര്‍ലാല്‍ ഹര്‍ദാസ് ഭായിയുടെ പേരിലാണ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. 2018ലാ​ണ് ഇയാൾ മ​രി​ച്ച​ത്. തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റും കുടുംബാം​ഗങ്ങൾ സ​ർ​ക്കാ​രി​ൽ നി​ന്ന് വാ​ങ്ങി​യി​രു​ന്നു. എന്നാൽ ഇ​പ്പോ​ള്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​തി​ന്‍റെ അ​മ്പ​ര​പ്പി​ലാ​ണ് കു​ടും​ബം.

മെയ് 3ന് നട്വര്‍ലാല്‍ ഹര്‍ദാസ് വാക്സിന്‍ സ്വീകരിച്ചതായാണ് കുടുംബാംഗങ്ങളിലൊരാളുടെ ഫോണിലേക്ക് എസ്.എം.എസ് വന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് അദ്ദേഹത്തിന്റെ മരുമകന്‍ പറഞ്ഞു. ഗുജറാത്തിലെ ദാഹോഡിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നരേഷ് ദേശായി എന്നയാള്‍ക്കാണ് അദ്ദേഹത്തിന്റെ പിതാവ് വാക്സിന്‍ സ്വീകരിച്ചതായി എസ്.എം.എസ് വന്നത്. എന്നാല്‍ പിതാവ് മരിച്ചതും 2011ലും.

രാജ്യത്ത് കോവിഡ് വാക്‌സിന് ക്ഷാമം നേരിടുമ്പോഴും ലഭിക്കുന്ന വാക്‌സിന് വേണ്ടി കാത്തുനില്‍ക്കുമ്പോഴുമാണ് ഗുജറാത്തില്‍ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച റിപ്പോര്‍ട്ട് ചെയ്യുന്നത്.

TAGS :

Next Story