കോവിഡിനെ പ്രതിരോധിക്കാന്‍ മണ്ണെണ്ണ കുടിച്ചയാള്‍ മരിച്ചു
കോവിഡ് പരിശോധനയില്‍ ഇയാള്‍ക്ക് രോഗബാധയില്ലെന്നാണ് സ്ഥിരീകരിച്ചത്.
കോവിഡിനെ പ്രതിരോധിക്കാനായി മണ്ണെണ്ണ കുടിച്ച യുവാവ് മരിച്ചു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. തയ്യല്‍ക്കാരനായ മഹേന്ദ്ര എന്ന യുവാവാണ് മരിച്ചത്. കോവിഡിനെ ഭയന്ന് സുഹൃത്തിന്റെ ഉപദേശ പ്രകാരം മണ്ണെണ്ണ കുടിക്കുകയായിരുന്നു.
ഏതാനും ദിവസമായി കടുത്ത പനി തുടര്‍ന്നതിനു പിന്നാലെയാണ് തനിക്ക് കോവിഡാണോ എന്ന് മഹേന്ദ്ര ഭയന്നത്. സുഹൃത്തുക്കളുമായി അദ്ദേഹം സംശയം പങ്കുവെക്കുകയും ചെയ്തു. കോവിഡ് പ്രതിരോധത്തിന് മണ്ണെണ്ണ സഹായിക്കുമെന്നായിരുന്നു സുഹൃത്തിന്റെ വാദം.
മണ്ണെണ്ണ കുടിച്ച് ഗുരുതരാവസ്ഥയിലായ മഹേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ഇയാള്‍ക്ക് കോവിഡ് ബാധയില്ലെന്നാണ് പരിശോധനയില്‍ തെളിഞ്ഞത്.
Next Story
Adjust Story Font
16