ബി.ജെ.പി വിളിച്ച യോഗത്തില്‍ വരാതെ 24 എം.എല്‍.എമാര്‍; ബംഗാളില്‍ തൃണമൂലിലേക്കുള്ള ഒഴുക്ക് തുടരുന്നു
തൃണമൂലിലേക്ക് മടങ്ങിയ മുകുള്‍ റോയിയുടെ ചുവടുപിടിച്ച് കൂടുതല്‍ നേതാക്കള്‍ തൃണമൂലിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്
ബംഗാളില്‍ തൃണണൂല്‍ കോണ്‍ഗ്രസിലേക്കുള്ള നേതാക്കളുടെ തിരിച്ചൊഴുക്ക് തടയാനാകാതെ ബി.ജെ.പി. എം.എല്‍.എമാരില്‍ ഒരു വിഭാഗം പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഗവര്‍ണറും തമ്മിലുള്ള കൂടിക്കാഴ്ചയില്‍നിന്നും വിട്ടുനിന്നു. ബംഗാൾ ഗവർണർ ജഗ്ദീപ് ധന്‍കറുമായി തിങ്കളാഴ്ച വൈകീട്ട് നടന്ന കൂടിക്കാഴ്ചയിൽ 74 ബിജെപി എംഎൽഎമാരിൽ 24എംഎൽഎമാരാണ് വിട്ടുനിന്നത്. ബംഗാളിൽ അരങ്ങേറുന്ന അക്രമങ്ങളും മറ്റ് അനിഷ്ടസംഭവങ്ങളും ഗവർണറെ അറിയിക്കാനും ചർച്ച ചെയ്യാനുമായിരുന്നു കൂടിക്കാഴ്ച.
ഇതോടെ തൃണമൂലിലേക്കുള്ള നേതാക്കളുടെ മടക്കം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും ശക്തമായി. സുവേന്ദുവിന്റെന നേതൃത്വത്തോടുള്ള അസ്വാരസ്യങ്ങളും ഇതിനു പിന്നിലുണ്ടെന്നാണ് വിവരം. തൃണമൂലിലേക്ക് മടങ്ങിയ മുകുള്‍ റോയിയുടെ ചുവടുപിടിച്ച് കൂടുതല്‍ നേതാക്കള്‍ തൃണമൂലിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേതാക്കളെ അടർത്തിയെടുക്കുന്ന ബിജെപിയെ, അവരുടെ അതേ ശൈലിയിൽ മമത ആക്രമിക്കുന്നതും തകരാൻ പോകുന്ന പാർട്ടിയാണു ബി.ജെ.പി എന്ന ധാരണയുണ്ടാക്കാൻ കൂടിയാണ്. 'മുകുൾ റോയിയുടെ തിരിച്ചുവരവിനു ബംഗാളിനപ്പുറത്തേക്കു പ്രാധാന്യമുണ്ട്. ഇതിന്റെ ദേശീയതല പ്രത്യാഘാതങ്ങൾ കാത്തിരുന്നു കാണുക'- മമതാ ബാനർജി പറഞ്ഞു.
Adjust Story Font
16