വിവാദ പ്രസംഗം: മിഥുന്‍ ചക്രബര്‍ത്തിയെ കൊല്‍ക്കത്ത പൊലീസ് ചോദ്യംചെയ്തു
പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് ചോദ്യംചെയ്യല്‍.
നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തിയെ കൊല്‍ക്കത്ത പൊലീസ് ചോദ്യംചെയ്തു. പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിവാദ പ്രസംഗത്തെ തുടര്‍ന്നാണ് ചോദ്യംചെയ്യല്‍.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള മിഥുൻ ചക്രബർത്തിയുടെ പ്രസംഗം, തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമങ്ങൾക്ക് കാരണമായെന്നാണ് പൊലീസ് വിലയിരുത്തൽ. വെർച്വലായാണ് ചോദ്യം ചെയ്തത്. കോടതി അനുമതിയോടെയായിരുന്നു നടപടി.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകനായിരുന്നു മിഥുന്‍ ചക്രബര്‍ത്തി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മിഥുൻ ചക്രബർത്തി കൊൽക്കത്ത ഹെക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി വെർച്വലായി ചോദ്യംചെയ്യാൻ പൊലീസിന് അനുമതി നല്‍കി.
താന്‍ സിനിമയിലെ ഡയലോഗ് പറയുക മാത്രമാണ് ചെയ്തതെന്നും മറ്റ് ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നുമാണ് മിഥുന്‍ ചക്രബര്‍ത്തിയുടെ വാദം. 'നിങ്ങളെ ഇവിടെ അടിച്ചാല്‍ മൃതദേഹം ശ്മശാനത്തിലെത്തും', 'ഞാന്‍ ചെറിയ പാമ്പല്ല, ഉഗ്ര വിഷമുള്ള പാമ്പാണ്. ഞാന്‍ കൊത്തിയാല്‍ നിങ്ങള്‍ പടമായി മാറും' എന്നെല്ലാമാണ് മിഥുന്‍ ചക്രബര്‍ത്തി പ്രചാരണത്തിനിടെ പറഞ്ഞത്.
Actor & BJP leader Mithun Chakraborty is being questioned virtually by Kolkata Police over his controversial speech during election campaigning for West Bengal polls. An FIR was registered in Maniktala for his speech.
— ANI (@ANI) June 16, 2021
(File photo) pic.twitter.com/SY9eQyXkTz
Adjust Story Font
16