പി.പി.ഇ കിറ്റണിഞ്ഞ് കോവിഡ് വാർഡ് സന്ദർശിച്ച് സ്റ്റാലിൻ
പി.പി.ഇ കിറ്റണിഞ്ഞ് കോയമ്പത്തൂരിലെ ആശുപത്രികളിലെ കോവിഡ് വാർഡുകൾ സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കര്‍മ്മ നിരതരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ആത്മവിശ്വാസം പകരുന്നതിന് വേണ്ടിയാണ് തന്റെ സന്ദര്‍ശനമെന്ന് സ്റ്റാലിന്‍ പറഞ്ഞു. പോകരുതെന്ന ഉപദേശങ്ങൾ മറികടന്നാണ് സ്റ്റാലിൻ കോയമ്പത്തൂർ മെഡിക്കൽ കോളേജിലെയും ഇ.എസ്.ഐ ആശുപത്രി കാമ്പസിലെയും കോവിഡ് വാർഡുകൾ സന്ദര്ശിച്ചത്.
#Covid19 வார்டுக்குள் செல்ல வேண்டாம் என்று அக்கறை மிகுந்த அறிவுரைகள் சொல்லப்பட்டாலும் தம் உயிரையும் பணயம் வைத்துப் போராடும் மருத்துவர்கள் உள்ளிட்ட முன்களப்பணியாளர்கள், பாதிக்கப்பட்டவர்கள், அவர்தம் குடும்பத்தினருக்கு நம்பிக்கை ஊட்டவே உள்ளே சென்றேன்!
— M.K.Stalin (@mkstalin) May 30, 2021
இப்பெருந்தொற்றை நாம் வெல்வோம்! pic.twitter.com/bs2TeyhtxX
തങ്ങളുടെ ജീവിതം പണയം വെച്ച് കഠിന പരിശ്രമം നടത്തുന്ന ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാൻ വേണ്ടിയാണ് തന്റെ ഉദ്യമമെന്ന് അദ്ദേഹം സന്ദർശന ചിത്രങ്ങൾ പങ്കുവെച്ച് സ്റ്റാലിൻ ട്വീറ്റ് ചെയ്തു. തമിഴ്‌നാട്ടിലെ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ കോയമ്പത്തൂർ ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 3600 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച സിക്കിം മുഖ്യമന്ത്രി പ്രേം സിങ്ങും പി.പി.ഇ കിറ്റ് ധരിച്ച് കോവിഡ് വാർഡ് സന്ദർശിച്ചിരുന്നു.
Adjust Story Font
16