Quantcast

തൂത്തുകുടി പൊലീസ് വെടിവയ്പ്പിലെ ഇരകളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകി സ്റ്റാലിൻ

വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കിയാണ് ഇരകളുടെ ബന്ധുക്കളെ വിവിധ സർക്കാർ വകുപ്പുകളിൽ നിയമിച്ചിരിക്കുന്നത്. 16 പേർക്ക് ജൂനിയർ അസിസ്റ്റന്റുമാരായും ഒരാൾക്ക് ജീപ്പ് ഡ്രൈവറായും നിയമനം ലഭിച്ചു

MediaOne Logo

Web Desk

  • Published:

    21 May 2021 1:27 PM GMT

തൂത്തുകുടി പൊലീസ് വെടിവയ്പ്പിലെ ഇരകളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകി സ്റ്റാലിൻ
X

തൂത്തുകുടി വെടിവയ്പ്പിലെ ഇരകളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നൽകി തമിഴ്‌നാട്. പൊലീസ് വെടിവയ്പ്പിൽ മരണപ്പെട്ടവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും കുടുംബങ്ങൾക്കാണ് ജോലി നൽകിയിരിക്കുന്നത്. നിയമന ഉത്തരവ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ബന്ധുക്കൾക്കു കൈമാറി.

വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കിയാണ് ഇരകളുടെ ബന്ധുക്കളെ വിവിധ സർക്കാർ വകുപ്പുകളിൽ നിയമിച്ചിരിക്കുന്നത്. 16 പേർക്ക് ജൂനിയർ അസിസ്റ്റന്റുമാരായും ഒരാൾക്ക് ജീപ്പ് ഡ്രൈവറായും നിയമനം ലഭിച്ചു. തൂത്തുകുടി ജില്ലയിലെ റവന്യു, ഗ്രാമീണ വികസന വകുപ്പുകളിലാണ് നിയമനം. ചടങ്ങിൽ മന്ത്രിമാരായ പി ത്യാഗരാജൻ, മൂർത്തി, പെരിയ കറുപ്പൻ, തൂത്തുകുടി എംപി കനിമൊഴി, ജില്ലാ കലക്ടര്‍ അനീഷ് ശേഖര്‍ എന്നിവരും സംബന്ധിച്ചു.

2018 മെയിലാണ് തൂത്തുകുടിയിൽ ജനകീയ സമരത്തിനുനേരെ പൊലീസ് വെടിവയ്പ്പുണ്ടായത്. വേദാന്ത ഗ്രൂപ്പിന്റെ തൂത്തുകുടിയിലെ സ്റ്റെർലൈറ്റ് പ്ലാന്റിൽനിന്നുള്ള പരിസ്ഥിതി പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി നാട്ടുകാർ നടത്തിയ ജനകീയ സമരത്തിന്റെ നൂറാം ദിവസമായിരുന്നു വെടിവയ്പ്പ്. സംഭവത്തിൽ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

TAGS :

Next Story