കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് തമിഴ്നാട്
വിവാദ നിയമങ്ങള്‍ക്കെതിരെ സംസ്ഥാന നിയമസഭയിൽ പ്രമേയം പാസാക്കും
വിവാദമായ കർഷക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട് തമിഴ്നാട്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ച നിയമത്തിനെതിരായ പ്രമേയം നിയമസഭയിൽ പാസാക്കുമെന്നും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പറഞ്ഞു.
മെയ് 26 ആയ ഇന്ന് ഡൽഹിയിലെ കർഷക സമരത്തിന്റെ അര വർഷം പൂർത്തിയാകുന്ന ഘട്ടമാണ്. ഇതുവരെയായിട്ടും വിവാദ നിയമങ്ങൾ സർക്കാർ പിൻവലിക്കാത്തതും, കർഷകരുമായി നിർമാണാത്മകമായ ചർച്ചക്ക് തയ്യാറാകാത്തതും ആശങ്ക ഉയർത്തുന്നതായി മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ, അധികാരത്തിൽ എത്തിയാൽ കർഷക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡൽഹിയിൽ സമരം ചെയ്യുന്നവരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം. നിയമത്തിനെതിരെ സംസ്ഥാന സർക്കാരിന് സാധ്യമായ വഴികൾ സ്വീകരിക്കുമെന്നും എം.കെ സ്റ്റാലിൻ പറഞ്ഞു.
Adjust Story Font
16