കോവിഡിനെതിരെ വ്യാജ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പെടുത്താം ! വിചിത്ര നിര്‍ദേശവുമായി എം.എല്‍.എ
ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം മൂലം ഗ്രാമപ്രദേശങ്ങളിലൊന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് എം.എല്‍.എ പറഞ്ഞു
കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വ്യാജഡോക്ടര്‍മാരുടെ സേവനവും ആവശ്യപ്പെടണമെന്ന് രാജസ്ഥാന്‍ എം.എല്‍.എ. ഇതാവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എ ഭരത് സിങ് കുന്ദന്‍പൂര്‍ സംസ്ഥാന ആരോഗ്യമന്ത്രിക്ക് കത്തെഴുതി.
ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം മൂലം ഗ്രാമപ്രദേശങ്ങളിലൊന്നും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്തെ നാല്‍പ്പതിനായിരം ഗ്രമങ്ങളിലേക്കും എത്തിച്ചേരാന്‍ ഡോക്ടര്‍മാര്‍ക്ക് സാധിക്കുന്നില്ല. ഇവിടെങ്ങളില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച മുറിവൈദ്യന്‍മാരുടെ സേവനം ഉപയോഗിക്കണമെന്നാണ് ഭരത് സിങ് പറഞ്ഞത്.
വ്യാജഡോക്ടര്‍മാര്‍ക്കെതിരെ സംസ്ഥാനം നടപടിയെടുക്കുന്നുണ്ടെങ്കിലും വളഞ്ഞ വഴിക്ക് അതിന്റേതായ പ്രയോജനമുണ്ടെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടുന്നു.
ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ക്ക് അവിടെയുള്ള മുറിവൈദ്യന്‍മാരെ വിശ്വാസമാണ്. അത് പ്രയോജനപ്പെടുത്താം. പട്ടണങ്ങളിലുള്ള ഡോക്ടര്‍മാരുമായി ഇവരെ ബന്ധിപ്പിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കാമന്നും എം.എല്‍.എ നിര്‍ദേശിച്ചു.
Adjust Story Font
16