Quantcast

കുംഭമേളയില്‍ പങ്കെടുത്തവര്‍ കൊറോണ പടര്‍ത്തുന്നത് പ്രസാദം വിതരണം ചെയ്യുന്നത് പോലെ: മുംബൈ മേയര്‍

വെള്ളിയാഴ്ച കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    17 April 2021 10:00 AM GMT

കുംഭമേളയില്‍ പങ്കെടുത്തവര്‍ കൊറോണ പടര്‍ത്തുന്നത് പ്രസാദം വിതരണം ചെയ്യുന്നത് പോലെ: മുംബൈ മേയര്‍
X

കുംഭമേളയില്‍ പങ്കെടുത്ത തീര്‍ഥാടകര്‍ പ്രസാദം വിതരണം ചെയ്യുന്നത് പോലെയാണ് കൊറോണ പടര്‍ത്തുന്നതെന്ന് മുംബൈ മേയര്‍. രാജ്യത്തും പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ കൊറോണ വ്യാപനം ഏറ്റവും മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്ന അവസരത്തിലാണ് വിമര്‍ശനവുമായി മുംബൈ മേയര്‍ രംഗത്ത് വരുന്നത്.

കുംഭമേളയില്‍ പങ്കെടുത്തുവരുന്ന തീര്‍ഥാടകര്‍ക്ക് അവരുടെ ചെലവില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്ന് ബ്രിഹന്‍മുംബൈ മേയര്‍ കിഷോരി പഠ്നേക്കര്‍ പറഞ്ഞു. കോവിഡ് തീവ്രവ്യാപനം നടക്കുന്നതിനാല്‍ മുംബൈയില്‍ ലോക്ഡൌണ്‍ ഏര്‍പ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ കോവിഡ് സാഹചര്യം പരിഗണിച്ച് കുംഭമേള പ്രതീകാത്മകമാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച കുംഭമേളയിൽ പങ്കെടുത്ത 24 സന്യാസിമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മേളയിൽ പങ്കെടുത്ത ആകെ 54 സന്യാസിമാർക്കാണ് രോഗം ബാധിച്ചത്. രാജ്യത്ത് ഏറ്റവും തീവ്രവ്യാപനമുള്ള മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 63,729 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 398 മരണവും റിപ്പോര്‍ട്ട് ചെയ്തു.

TAGS :

Next Story