Quantcast

ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകല്ലേ..എന്‍റെ അമ്മ മരിച്ചു പോകും; പ്രാണവായുവിനായി അപേക്ഷിച്ച് മകന്‍

ഉത്തര്‍പ്രദേശിലെ സദറിലെ ഒരു ആശുപത്രിയുടെ മുന്നില്‍ നിന്നാണ് ഈ ഹൃദയം തകര്‍ക്കുന്ന കാഴ്ച

MediaOne Logo

Web Desk

  • Updated:

    2021-04-29 09:52:29.0

Published:

29 April 2021 9:50 AM GMT

ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകല്ലേ..എന്‍റെ അമ്മ മരിച്ചു പോകും; പ്രാണവായുവിനായി അപേക്ഷിച്ച് മകന്‍
X

കോവിഡ് രോഗികള്‍ കൂടിക്കൊണ്ടിരിക്കുമ്പോള്‍ കടുത്ത ഓക്സിജന്‍ ക്ഷാമമാണ് ഉത്തരേന്ത്യ നേരിട്ടുകൊണ്ടിരിക്കുന്നത്. എവിടെയും ഓക്സിജന് വേണ്ടിയുള്ള നിലവിളികളാണ് മുഴങ്ങിക്കൊണ്ടിരിക്കുന്നത്. ഹൃദയം പിളര്‍ക്കുന്ന കാഴ്ചകള്‍ക്കാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ മരണാസന്നയായി കിടക്കുന്ന കോവിഡ് ബാധിതയായ അമ്മക്ക് പ്രാണവായുവിനായി അപേക്ഷിക്കുകയാണ് ഒരു മകന്‍. ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുപോകല്ല, തന്‍റെ അമ്മ മരിച്ചുപോകുമെന്ന് പൊലീസുകാരനോട് അപേക്ഷിക്കുകയാണ് ഈ യുവാവ്.

ഉത്തര്‍പ്രദേശിലെ സദറിലെ ഒരു ആശുപത്രിയുടെ മുന്നില്‍ നിന്നാണ് ഈ ഹൃദയം തകര്‍ക്കുന്ന കാഴ്ച. യൂത്ത് കോണ്‍ഗ്രസാണ് വീഡിയോ പുറത്തിവിട്ടിരിക്കുന്നത്. പിപിഇ സ്യൂട്ട് ധരിച്ച ഒരാൾ ആശുപത്രിക്ക് പുറത്ത് നിർത്തിയിട്ടിരിക്കുന്ന ആംബുലൻസിനടുത്ത് നിൽക്കുന്നത് കാണാം. ഓക്സിജൻ സിലിണ്ടറുകൾ ആശുപത്രിയിൽ നിന്ന് പുറത്തെടുത്ത് ആംബുലൻസിൽ കയറ്റുന്നതിനാൽ പോലീസുകാർ കാവൽ നിൽക്കുന്നുണ്ട്. ഈ പൊലീസുകാരോട് യുവാവിന്‍റെ അഭ്യര്‍ത്ഥന. യുവാവിന്‍റെ അമ്മ ഗുരുതരാവസ്ഥയിലാണ്. സിലിണ്ടര്‍ കൊണ്ടുപോകല്ലേ എന്ന് ഇയാള്‍ പൊലീസിനോട് അപേക്ഷിക്കുന്നു.

''പ്ലീസ് സാര്‍, ദയവായി സിലിണ്ടര്‍ കൊണ്ടുപോകരുത്. ഞാനെവിടെ നിന്ന് സിലിണ്ടറെത്തിക്കും. അമ്മയെ തിരികെ കൊണ്ടുവരുമെന്ന് കുടുംബത്തോട് വാഗ്ദാനം ചെയ്ത ശേഷമാണ് ഞാൻ ഇവിടെയെത്തിയത്'' യുവാവ് മുട്ടുകുത്തി നിന്ന് അപേക്ഷിക്കുകയാണ്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ പൊലീസുകാര്‍ അവരുടെ ജോലി തുടരുന്നതും കാണാം.

എന്നാല്‍ ഈ ആരോപണങ്ങളെ ആഗ്ര പൊലീസ് നിഷേധിച്ചു.രണ്ട് ദിവസം മുമ്പ് ആഗ്രയിൽ ഓക്സിജന്‍റെ കുറവ് ഉണ്ടായിരുന്നു, ആളുകൾ അവരുടെ സ്വകാര്യ സിലിണ്ടറുകൾ ആശുപത്രിയിൽ നൽകുകയായിരുന്നു. " ആഗ്ര എസ്.പി പറഞ്ഞു. വീഡിയോയില്‍ കാണുന്ന രണ്ട് പേര്‍ കൊണ്ടുപോകുന്നത് ശൂന്യമായ സിലിണ്ടറാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ബന്ധുവിന് ഓക്‌സിജന്‍ സിലിണ്ടര്‍ സംഘടിപ്പിച്ച് നല്‍കണമെന്ന് പോലീസുകാരോട് അഭ്യര്‍ഥിക്കുകയാണ് വീഡിയോയില്‍ കാണുന്ന യുവാവ് ചെയ്യുന്നത്. ആരും ഓക്‌സിജന്‍ നിറച്ച സിലിണ്ടറുകള്‍ എടുത്തുകൊണ്ടുപോവുകയായിരുന്നില്ല..എസ്.പി പറയുന്നു.


TAGS :

Next Story