Quantcast

നരേന്ദ്ര ധാബോൽക്കർ വധം: വിക്രം ഭാവെയ്ക്ക് ജാമ്യം

ഹിന്ദുത്വ തീവ്രവാദ സംഘടന സനാതൻ സൻസ്ഥ അംഗമായ ഭാവെയുടെ ജാമ്യഹരജി നേരത്തെ പ്രത്യേക കോടതി തള്ളിയിരുന്നു

MediaOne Logo

Web Desk

  • Published:

    6 May 2021 11:34 AM GMT

നരേന്ദ്ര ധാബോൽക്കർ വധം: വിക്രം ഭാവെയ്ക്ക് ജാമ്യം
X

സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന നരേന്ദ്ര ധാബോൽക്കറുടെ കൊലപാതകത്തിൽ കുറ്റാരോപിതനായ സനാതൻ സൻസ്ഥ അംഗം വിക്രം ഭാവെയ്ക്ക് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ഭാവെയ്ക്ക ജാമ്യമനുവദിച്ചത്.

മഹാരാഷ്ട്രയിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സാമൂഹിക ബോധവൽക്കരണത്തിനു നേതൃത്വം നൽകിയിരുന്ന ധാബോൽക്കർ 2013 ഓഗസ്റ്റ് 20ന് പ്രഭാത സവാരിക്കിടെയാണ് വെടിയെറ്റു മരിച്ചത്. സംഭവത്തിൽ പ്രതികളെ സഹായിച്ച കുറ്റത്തിന് യെർവാദ സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണ് വിക്രം ഭാവെ. ഭാവെയുടെ ജാമ്യഹരജി നേരത്തെ പ്രത്യേക കോടതി തള്ളിയിരുന്നു. ഇതേത്തുടർന്നാണ് ബോംബെ ഹൈക്കോടതിയിൽ ജാമ്യത്തിനായി അപേക്ഷ സമർപ്പിച്ചത്.

ജാമ്യം ലഭിച്ച് ഒരാഴ്ച ദിവസവും പോലീസ് സ്‌റ്റേഷനിൽ ഹാജരാകണം. തുടർന്നുള്ള രണ്ടു മാസം ആഴ്ചയിൽ രണ്ടു തവണയും പോലിസ് സ്‌റ്റേഷനിലെത്തി ഹാജർ രേഖപ്പെടുത്തണം. പിന്നീട് വിചാരണ തീരുന്ന വരേക്കും എല്ലാ ആഴ്ചയും സ്റ്റേഷനിലെത്തണമെന്നും ജാമ്യഹരജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

ധാബോൽക്കവർ വധത്തിൽ മുഖ്യപ്രതികളായ സച്ചിൻ ആന്തുരെ, ശരദ് കലാസ്‌കർ എന്നിവർ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതൻ സൻസ്ഥയുടെ പ്രവർത്തകരാണ് ഇവർ.

TAGS :

Next Story