കോവിഡ് രണ്ടാം തരംഗം വിനയായി; മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു: റിപ്പോര്‍ട്ട്
2019ന് ശേഷം നരേന്ദ്ര മോദിയുടെ റേറ്റിങ്ങില്‍ വരുന്ന ഏറ്റവും വലിയ ഇടിവാണിത്.
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും കുത്തനെ ഇടിഞ്ഞതായി സര്‍വെ. വലിയ ജനപിന്തുണയുള്ള രാജ്യനേതാക്കളില്‍ മുന്നിലുണ്ടായിരുന്ന നരേന്ദ്രമോദിയുടെ ജനപ്രീതി ഏപ്രിലില്‍ 22 പോയിന്‍റുകള്‍ ഇടിഞ്ഞെന്നും പട്ടികയില്‍ താഴോട്ട് പോയിരിക്കുന്നുവെന്നും യുഎസ് ഡേറ്റ ഇന്‍റലിജന്‍സ് കമ്പനിയായ മോണിങ് കണ്‍സല്‍ട്ടിന്‍റെ പുതിയ റിപോര്‍ട്ട് പറയുന്നു. ഒരു ഡസനോളം ആഗോള നേതാക്കളുടെ ജനപ്രീതിയാണ് മോണിങ് കണ്‍സല്‍ട്ട് നിരീക്ഷിച്ചു വരുന്നത്. ഇപ്പോള്‍ 63 ശതമാനമാണ് മോഡിയുടെ ആകെ റേറ്റിങ്. 2019ന് ശേഷം നരേന്ദ്ര മോദിയുടെ റേറ്റിങ്ങില്‍ വരുന്ന ഏറ്റവും വലിയ ഇടിവാണിത്.
ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാവുകയും ആശുപത്രികളിലെ ഓക്സിജന്‍ ക്ഷാമവും സൌകര്യമില്ലായ്മയും മൂലം ഒരുപാട് ജീവനുകള്‍ നഷ്ടമാവുകയും ചെയ്തത് ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. ശ്മശാനങ്ങളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടിയതും മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകുകിയതുകെല്ലാം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയങ്ങളായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കേന്ദ്രത്തിന്‍റെ ഇടപെടലുകള്‍ തൃപ്തികരമല്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Adjust Story Font
16