Quantcast

വാക്സിന്‍ വിതരണം; കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഒ‍ഡീഷ മുഖ്യമന്ത്രി

യുദ്ധകാലാടിസ്ഥാനത്തില്‍ വാക്സിന്‍ വിതരണം ചെയ്തില്ലെങ്കില്‍ ഒരു സംസ്ഥാനവും സുരക്ഷിതമായിരിക്കില്ലെന്ന് നവീന്‍ പട്നായിക് മുഖ്യമന്ത്രിമാര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2021-06-02 13:53:14.0

Published:

2 Jun 2021 1:52 PM GMT

വാക്സിന്‍ വിതരണം; കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഒ‍ഡീഷ മുഖ്യമന്ത്രി
X

കോവിഡ് വാക്സിന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്‍റെ കത്ത്. കോവിഡ് മഹാമാരിയെ വരുതിയിലാക്കാന്‍ വാക്‌സിനേഷന് മാത്രമേ സാധിക്കുവെന്നും അതിനാല്‍ വാക്സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നുമാണ് നവീന്‍ പട്‌നായിക് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

യുദ്ധകാലാടിസ്ഥാനത്തില്‍ വാക്സിന്‍ വിതരണം ചെയ്തില്ലെങ്കില്‍ ഒരു സംസ്ഥാനവും സുരക്ഷിതമായിരിക്കില്ലെന്നും പട്നായിക് കത്തില്‍ പറയുന്നു. എന്നാല്‍, വാക്‌സിനുകള്‍ ശേഖരിക്കുന്നത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പോരാട്ടമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിന്‍ ദൗര്‍ലഭ്യം കാരണം വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ പദ്ധതികള്‍ അവതാളത്തിലാകുകയും കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഒഡീഷ മുഖ്യമന്ത്രിയുടെ കത്ത്.

വാക്സിന്‍ വിഷയത്തില്‍ സഹകരണം തേടി ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ കത്തയച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി വാക്സിൻ വിതരണം ചെയ്യണമെന്ന ആവശ്യം സംയുക്തമായി മുന്നോട്ടുവെക്കണമെന്നായിരുന്നു 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കയച്ച കത്തില്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടത്.

TAGS :

Next Story