Quantcast

കശ്മീരിൽ വാക്സിൻ ഇല്ല; ഒന്നരകോടി പേരിൽ വാക്സിൻ ലഭിച്ചത് 504 പേർക്ക്

വാക്സിൻ പൂർണ്ണ അർത്ഥത്തിൽ ലഭ്യമല്ലാതായതോടെ കശ്മീരിലെ എല്ലാ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളും പൂട്ടി.

MediaOne Logo

Web Desk

  • Published:

    16 May 2021 4:36 AM GMT

കശ്മീരിൽ വാക്സിൻ ഇല്ല; ഒന്നരകോടി പേരിൽ വാക്സിൻ ലഭിച്ചത് 504 പേർക്ക്
X

ജമ്മു കശ്മീരിൽ കോവിഡ് വാക്സിനേഷൻ അവതാളത്തിൽ. വാക്സിന്റെ ലഭ്യതയില്ലായ്മയാണ് കാരണം. പല ജില്ലകളിലും വാക്സിനേഷൻ നിരക്ക് സീറോ ഡോസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വാക്സിൻ പൂർണ്ണ അർത്ഥത്തിൽ ലഭ്യമല്ലാതായതോടെ കശ്മീരിലെ എല്ലാ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളും പൂട്ടി. കേന്ദ്രഭരണപ്രദേശമായ കശ്മീരിൽ 1.4 കോടി ജനങ്ങളിൽ ഇതുവരെ വെറും 504 പേർക്ക് മാത്രമാണ് വാക്സിൻ ലഭിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. തലസ്ഥാന നഗരമായ ശ്രീനഗറിൽ ആകട്ടെ ഇത് വരെ ഒരാൾക്ക് പോലും വാക്സിൻ ലഭ്യമായിട്ടില്ല. 'ഇവിടെ വാക്‌സിനുകളൊന്നും ലഭ്യമല്ല, കഴിഞ്ഞ ശനിയാഴ്ചയാണ് അവസാനമായി വാക്‌സിനുകൾ ലഭിച്ചത്' ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി എൻ.ഡി ടിവി റിപ്പോർട്ട് ചെയുന്നു.

അതേസമയം കോവിഡ് കേസുകളിലും മരണങ്ങളിലും വൻ വർധനവുണ്ടായതിനെത്തുടർന്ന് ജമ്മു കശ്മീരിൽ മെയ് 24 വരെ ലോക്ഡൗൺ നീട്ടിയിരിക്കുകയാണ്.

TAGS :

Next Story