ആംബുലൻസ് ലഭിച്ചില്ല, പിതാവിന്റെ മൃതദേഹം കാറിന് മുകളിൽ കെട്ടി ശ്മശാനത്തിലെത്തിച്ച് മകൻ
കോവിഡ് രോഗികൾ ക്രമാതീതമായി വർധിച്ചതോടെയാണ് നഗരത്തിൽ ആംബുലൻസ് ലഭ്യമല്ലാതായത്
ആഗ്ര: ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് സ്വന്തം പിതാവിന്റെ മൃതശരീരം യുവാവ് ശ്മശാനത്തിലെത്തിച്ചത് കാറിന് മുകളിൽ കെട്ടിവച്ച്. ആഗ്രയിലെ മോക്ഷധാമിലാണ് ഹൃദയഭേദകമായ സംഭവം. കോവിഡ് രോഗികൾ ക്രമാതീതമായി വർധിച്ചതോടെയാണ് നഗരത്തിൽ ആംബുലൻസ് ലഭ്യമല്ലാതായത്.
നഗരത്തിൽ മാത്രം ശരാശരി 600 കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. ഒമ്പത് ദിവസത്തിനിടെ 35 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ആംബുലൻസ് കിട്ടാനായി ആറു മണിക്കൂർ വരെ കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ആഗ്രയിലെ സ്വകാര്യ ആശുപത്രികൾ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. മെയിൻപുരി, ഫിറോസാബാദ്, മഥുര എന്നിവിടങ്ങളിലെ ഗുരുതര രോഗികളെ നഗരത്തിലേക്കാണ് അയക്കുന്നത്. മെയിൻപുരിയിൽ ഒരു ദിവസം 369 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈഥ-237, മഥുര-190, ഫിറോസാബാദ്-80, കസ്ഗഞ്ച്-42 എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകൾ.
Adjust Story Font
16