ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുത്; സർവകലാശാലകൾക്ക് യു.ജി.സിയുടെ കത്ത്
ഈ മാസം നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റാനാണ് നിർദേശം.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഓഫ്‌ലൈൻ പരീക്ഷകൾ നടത്തരുതെന്ന് സർവകലാശാലകളോട് യു.ജി.സി. ഇതുസംബന്ധിച്ച് വൈസ് ചാൻസലർമാർക്ക് യു.ജി.സി കത്തയച്ചു. ഈ മാസം നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റാനാണ് നിർദേശം.
നിലവിലെ കോവിഡ് സാഹചര്യത്തിൽ എല്ലാവരുടെയും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രാധാന്യം. പ്രാദേശിക സാഹചര്യം വിലയിരുത്തിയതിനു ശേഷമായിരിക്കണം പരീക്ഷകൾ ഓൺലൈനായി നടത്തുന്ന കാര്യം തീരുമാനിക്കേണ്ടതെന്നും യു.ജി.സി കത്തില്‍ പറയുന്നു.
കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ, വിദ്യാഭ്യാസ മന്ത്രാലയം, യു.ജി.സി. എന്നിവരുടെ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് സർവകലാശാലകൾ ഉറപ്പുവരുത്തണം. എങ്കിൽ മാത്രമെ ഓൺലൈൻ പരീക്ഷകൾ നടത്താവൂ എന്നും യു.ജി.സി വ്യക്തമാക്കി. സംസ്ഥാന- സ്വകാര്യ സർവകലാശാലകൾ ഉൾപ്പെടെ യു.ജി.സിയുടെ കീഴിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നിർദേശം ബാധകമാണ്.
Adjust Story Font
16