Quantcast

ലോക്ക്ഡൗണ്‍ കാലത്ത് തെരുവു മൃഗങ്ങള്‍ക്ക് ഭക്ഷണമുറപ്പാക്കാന്‍ 60 ലക്ഷം; പ്രഖ്യാപനവുമായി ഒഡിഷ സര്‍ക്കാര്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ വളണ്ടിയര്‍മാര്‍ മുഖേനയാകും മൃഗങ്ങള്‍ക്കായി ഭക്ഷണമെത്തിക്കുക.

MediaOne Logo

Web Desk

  • Published:

    9 May 2021 3:45 PM GMT

ലോക്ക്ഡൗണ്‍ കാലത്ത് തെരുവു മൃഗങ്ങള്‍ക്ക് ഭക്ഷണമുറപ്പാക്കാന്‍ 60 ലക്ഷം; പ്രഖ്യാപനവുമായി ഒഡിഷ സര്‍ക്കാര്‍
X

ലോക്ക്ഡൗണ്‍ കാലയളവില്‍ തെരുവില്‍ അലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണമുറപ്പാക്കാന്‍ പണമനുവധിച്ച് ഒഡിഷ സര്‍ക്കാര്‍. ദുരിതാശ്വാസ നിധിയില്‍ നിന്ന് 60 ലക്ഷം രൂപ ഇതിനായി ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക്‌ അറിയിച്ചു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ വളണ്ടിയര്‍മാര്‍ മുഖേനയാകും മൃഗങ്ങള്‍ക്കായി ഭക്ഷണമെത്തിക്കുക. കോര്‍പറേഷനുകളില്‍ 20,000 രൂപ, നഗരസഭകളില്‍ 5000 രൂപ, നോട്ടിഫൈഡ് ഏരിയ കൗണ്‍സിലുകളില്‍ 2000 രൂപ, എന്നിങ്ങനെ പ്രതിദിനം ചെലവഴിക്കാനാണ് തീരുമാനം.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒഡിഷയിലെ അഞ്ചു മെട്രോപൊളിറ്റന്‍ കോര്‍പറേഷനുകള്‍, 48 നഗരസഭകള്‍, 61 നോട്ടിഫൈഡ് ഏരിയ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കടകമ്പോളങ്ങളും മറ്റും അടഞ്ഞു കിടക്കുന്നതിനാലാണ് തെരുവു പട്ടികളുള്‍പ്പെടെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമുണ്ടായത്.

TAGS :

Next Story