Quantcast

വീടുകളില്‍ സൗജന്യമായി ഓക്സിജൻ എത്തിച്ചു നൽകാൻ പദ്ധതിയുമായി 'ഓല'

രോ​ഗം ഭേദമായവരുടെ പക്കൽ മരുന്നുകൾ മിച്ചമുണ്ടങ്കിൽ അത് പാഴാക്കാതെ തിരിച്ചെടുക്കുവാനും പദ്ധതിയുണ്ടെന്ന് ഓല അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    11 May 2021 10:08 AM GMT

വീടുകളില്‍ സൗജന്യമായി ഓക്സിജൻ എത്തിച്ചു നൽകാൻ പദ്ധതിയുമായി ഓല
X

കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ രാജ്യം നേരിടുന്ന വിഭവ ക്ഷാമം പരിഹരിക്കുന്നതിന് പിന്തുണയുമായി ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഓല. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലേക്ക് ഓക്സിജൻ കോൺസന്‍റ്രേറ്ററുകളും, മരുന്നുകളും സൗജന്യമായി എത്തിക്കുമെന്ന് ഓല പ്രഖ്യാപിച്ചു.‌


ആവശ്യക്കാർക്ക് ഓല ആപ് വഴി തന്നെ കോൺസന്റ്രേറ്ററുകൾ ആവശ്യപ്പെടാവുന്നതാണ്. കമ്പനി അത് സൗജന്യമായി വീടുകളിൽ എത്തിച്ചുതരും. പ്രതിസന്ധിഘട്ടങ്ങളിൽ നമുക്ക് ഒന്നിച്ച് നിന്ന് പരസ്പരം കൈത്താങ്ങാകാം എന്നും ഓല സി.ഇ.ഒ ഭവിശ് അ​ഗർവാൾ ട്വിറ്ററിൽ കുറിച്ചു. ഇതിന്റെ ഭാ​ഗമായി ഡൊണേഷൻ പ്ലാറ്റ്ഫോമായ ​'ഗിവ് ഇന്ത്യ'യുമായി ചേർന്ന് ഓടു ഫോർ ഇന്ത്യ (O2forIndia) പദ്ധതി ആരംഭിച്ചതായും, രാജ്യത്തെവിടേക്കും സൗജന്യമായി ഓക്സിജൻ എത്തിക്കുമെന്നും കമ്പനി അറിയിച്ചു.



അവശ്യ മരുന്നുകൾ എത്തിക്കുന്നതിന് പുറമെ, രോ​ഗം ഭേദമായവരുടെ പക്കൽ മരുന്നുകൾ മിച്ചമുണ്ടങ്കിൽ അത് പാഴാക്കാതെ തിരിച്ചെടുക്കുവാനും പദ്ധതിയുണ്ടെന്ന് ഓല അറിയിച്ചു. ബം​ഗളൂരുവിലാണ് പദ്ധതി ആരംഭിക്കുന്നത്. തുടർന്നുള്ള ഘട്ടത്തിൽ മറ്റു ന​ഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

നേരത്തെ, സമാനമായ രീതിയിൽ കോവി‍ഡ് പശ്ചാതലത്തിൽ അടിയന്തര ഫുഡ് ഡെലിവറി സൗകര്യവുമായി സൊമാറ്റോയും രം​ഗത്തെത്തിയിരുന്നു. ഭക്ഷണം ആവശ്യമുള്ള രോ​ഗികൾക്കും, ഐസൊലേഷനിൽ കഴിയുന്നവർക്കും മുൻ​ഗണന ലഭിക്കുന്ന തരത്തിൽ ഭക്ഷണം എത്തിക്കുന്നതിനാണ് എമർജൻസി ഡെസലിവറി സൗകര്യം ആപിൽ ഒരുക്കിയിരിക്കുന്നതെന്ന് സൊമാറ്റോ സി.ഇ.ഒ ദിപീന്ദർ ​ഗോയൽ പറഞ്ഞു.

TAGS :

Next Story