ഒരു സിടി- സ്‌കാന്‍ 300 ചെസ്റ്റ് എക്‌സറേകള്‍ക്ക് തുല്യം; കൊവിഡ് രോഗികൾ അനാവശ്യമായി സി.ടി സ്‌കാൻ ചെയ്യരുതെന്ന് കേന്ദ്രം
നേരിയ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സിടി-സ്‌കാന്‍ എടുക്കുന്ന പ്രവണത ഉയര്‍ന്നുവരികയാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കാന്‍സറിന് കാരണമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി
കൊവിഡ് രോഗികൾ അനാവശ്യമായി സി.ടി സ്‌കാൻ ചെയ്യരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. നേരിയ ലക്ഷണങ്ങളുള്ളവർക്ക് സ്‌കാനിംഗ് ആവശ്യമില്ല. വിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സിടി- സ്‌കാന്‍, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവ നിര്‍ണയിക്കാന്‍ ഉപയോഗിക്കുന്ന ബയോമാര്‍ക്കേഴ്‌സ് എന്നിവ ദുരുപയോഗം ചെയ്യുന്നതായി കേന്ദ്രസര്‍ക്കാര്‍. നേരിയ രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ സിടി-സ്‌കാന്‍ എടുക്കുന്ന പ്രവണത ഉയര്‍ന്നുവരികയാണ്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് കാന്‍സറിന് കാരണമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
ഒരു സിടി സ്‌കാന്‍ 300 ചെസ്റ്റ് എക്‌സറേയ്ക്ക് തുല്യമാണ്. അതുകൊണ്ട് തന്നെ കോവിഡ് ചികിത്സയുടെ ഭാഗമായി അനാവശ്യമായി സിടി- സ്‌കാന്‍ എടുക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കി. സിടി- സ്‌കാന്‍ എടുക്കുന്നവര്‍ക്ക് അമിതമായി റേഡിയേഷന്‍ ഏല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.
രാജ്യത്ത് ആവശ്യത്തിന് ഓക്‌സിജൻ സ്റ്റോക്കുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൈട്രജൻ പ്ലാന്റുകൾ കൂടി ഓക്‌സിജൻ പ്ലാന്റുകളാക്കിയിട്ടുണ്ട് എന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി അറിയിച്ചു.
Adjust Story Font
16