Quantcast

ജാമ്യത്തിലിറങ്ങിയ പ്രതിക്ക് നാട്ടിലെ ജീവിതം മടുത്തു; ജയിലിലേക്ക് തിരിച്ചുപോകാൻ മോദിക്ക് വധഭീഷണി മുഴക്കി യുവാവ്

ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് 22കാരൻ വിചിത്രകാരണം വെളിപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    4 Jun 2021 10:50 AM GMT

ജാമ്യത്തിലിറങ്ങിയ പ്രതിക്ക് നാട്ടിലെ ജീവിതം മടുത്തു; ജയിലിലേക്ക് തിരിച്ചുപോകാൻ മോദിക്ക് വധഭീഷണി മുഴക്കി യുവാവ്
X

ജയിലിൽ പോകാൻ ആഗ്രഹിക്കുന്നവരുണ്ടാകുമോ? ഒരു തവണയെങ്കിലും ജയിൽ ജീവിതം അനുഭവിച്ചവർ ഒരിക്കലും അങ്ങോട്ടു തിരിച്ചുപോകുന്നതിനെക്കുറിച്ച് ആലോചിക്കുകയേ ഇല്ല. എന്നാൽ, നിരവധി കേസുകളിൽ പ്രതിയായ ഒരു യുവാവ് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ജയിലിലേക്കു തന്നെ തിരിച്ചുപോകാൻ ആഗ്രഹിക്കുന്നു. അതിനു യുവാവ് കണ്ടെത്തിയ മാർഗമാണ് ഏറെ വിചിത്രകരം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വധഭീഷണിയങ്ങ് കാച്ചി!

വടക്കൻ ഡൽഹിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഡൽഹി ഖജൂരി ഖാസ് സ്വദേശിയായ സൽമാൻ മോദിക്ക് വധഭീഷണി മുഴക്കിയത്. പൊലീസിൽ വിളിച്ച് താൻ മോദിയെ കൊല്ലാൻ പോകുകയാണെന്ന് അറിയിക്കുകയായിരുന്നു. സന്ദേശം കിട്ടിയ ഉടൻ തന്നെ 22കാരനെ പൊലീസ് പൊക്കി. അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്തപ്പോഴാണ് യുവാവ് വിചിത്രകരമായ കാരണം ബോധിപ്പിച്ചത്.

നിരവധി കേസുകളിൽ പ്രതിയാണ് യുവാവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഏതാനും നാളായി ജാമ്യത്തിൽ പുറത്തിറങ്ങിയിട്ട്. എന്നാൽ, നാട്ടിലെ ജീവിതം മടുത്ത യുവാവിന് ജയിലിലേക്കു തന്നെ തിരിച്ചുപോകണം. മറ്റു മാർഗങ്ങളൊന്നും മുന്നിൽ കാണാതെ വന്നപ്പോഴാണ് മോദിക്ക് വധഭീഷണി മുഴക്കുക എന്ന ആശയം മനസിലുദിച്ചത്.

എന്നാൽ, വധഭീഷണി മുഴക്കിയിരിക്കുന്നത് പ്രധാനമന്ത്രിക്കെതിരായതിനാൽ കാര്യങ്ങൾ വെറും ജയിൽശിക്ഷ കൊണ്ട് തീരാനിടയില്ല എന്നാണ് അറിയുന്നത്. ഇന്റലിജൻസും യുവാവിനെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം.

TAGS :

Next Story