Quantcast

കാണാനില്ല.. പേര് ഇന്ത്യന്‍ സര്‍ക്കാര്‍, പ്രായം ഏഴ് വയസ്സ്; 'ഔട്ട്ലുക്ക്' കവര്‍ ഫോട്ടോ

പുതിയ ലക്കം 'ഔട്ട് ലുക്ക്' മാഗസിന്‍റെ കവറില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് 'മിസ്സിങ്' എന്നാണ്.

MediaOne Logo

Web Desk

  • Updated:

    2021-05-13 10:33:07.0

Published:

13 May 2021 10:32 AM GMT

കാണാനില്ല.. പേര് ഇന്ത്യന്‍ സര്‍ക്കാര്‍, പ്രായം ഏഴ് വയസ്സ്; ഔട്ട്ലുക്ക് കവര്‍ ഫോട്ടോ
X

കോവിഡ് രണ്ടാം ഘട്ടം നേരിടുന്നതില്‍ മോദി സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കവര്‍ഫോട്ടോയില്‍ തന്നെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് 'ഔട്ട്‌ലുക്ക്' മാഗസിന്‍. പുതിയ ലക്കം 'ഔട്ട് ലുക്ക്' കവറില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് 'മിസ്സിങ്' എന്നാണ്.

പേര്- ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ

പ്രായം- 7 വയസ്സ്

കണ്ടുകിട്ടുന്നവര്‍ രാജ്യത്തെ പൗരന്‍മാരെ വിവരമറിയിക്കണം- എന്നാണ് കവര്‍ ഫോട്ടോയിലുള്ളത്.

മഹുവ മൊയ്ത്ര, പ്രതാപ് ഭാനു മെഹ്ത, ശശി തരൂര്‍, മനോജ് ഝാ, വിജയ് ചൗതായ് വാലെ തുടങ്ങിയവരുടെ ലേഖനങ്ങള്‍ പുതിയ ലക്കത്തിലുണ്ട്.

ഓക്സിജന്‍ ക്ഷാമം കാരണം ആളുകള്‍ പിടഞ്ഞുമരിക്കുമ്പോള്‍ പോലും സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാരിന്‍റെ നടപടി ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. കോവിഡ് വാക്സിന്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും സൌജന്യമായി നല്‍കാത്തതും വിമര്‍ശനവിധേയമായി. കോവിഡ് വാക്സിന്‍ വില്‍പനയും വിതരണവും മരുന്ന് കമ്പനികളും സംസ്ഥാനങ്ങളും തമ്മിലായിക്കോ എന്ന മട്ടില്‍ മാറിനില്‍ക്കുന്ന മോദി സര്‍ക്കാരിന്‍റെ നയത്തിനെതിരെയാണ് വിമര്‍ശനം.

വാക്സിന്‍ സൗജന്യമാക്കണം, സെന്‍ട്രല്‍ വിസ്ത നിര്‍ത്തിവെക്കണം

കോവിഡ് വ്യാപനത്തെ തടയാന്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ കത്ത് നല്‍കി. കോ​ൺ​ഗ്ര​സും സി.​പി.​എ​മ്മും അ​ട​ക്കം 12 പ്ര​തി​പ​ക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചേര്‍ന്ന് തയ്യാറാക്കിയ കത്തില്‍ ഒമ്പതോളം നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രതിപക്ഷം പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി ഉന്നയിച്ച ആ​വ​ശ്യ​ങ്ങ​ൾ കേന്ദ്രം പാടേ അ​വ​ഗ​ണി​ക്കു​ക​യും ത​ള്ളി​ക്ക​ള​യു​ക​യും ചെ​യ്​​ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കത്തയച്ചത്. സ​ർ​ക്കാ​ർ യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ വി​വി​ധ ന​ട​പ​ടി​ക​ൾ സ്വീ​കരിച്ചേ മതിയാവൂ എന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും ല​ഭ്യ​മാ​യ എ​ല്ലാ സാ​ധ്യ​ത​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​വി​ഡ്​ വാ​ക്​​സി​ൻ സം​ഭ​രി​ക്ക​ണം. സൗ​ജ​ന്യ​വും സാ​ർ​വ​ത്രി​ക​വു​മാ​യ വാ​ക്​​സി​ൻ കു​ത്തി​വെ​പ്പ്​ ദേ​ശീ​യ​ത​ല​ത്തി​ൽ ഉ​ട​ന​ടി ന​ട​പ്പാ​ക്ക​ണം. ത​ദ്ദേ​ശീ​യ​മാ​യ വാ​ക്​​സി​ൻ ഉ​ൽ​പാ​ദ​ന​ത്തി​ന്​ ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധമാക്കണം. ബ​ജ​റ്റ്​ വി​ഹി​ത​മാ​യ 35,000 കോ​ടി വാ​ക്​​സി​നു​വേ​ണ്ടി ചെ​ല​വി​ട​ണം. പു​തി​യ പാ​ർ​ല​മെന്‍റ്​ നി​ർ​മാ​ണം അ​ട​ക്ക​മു​ള്ള സെ​ൻ​ട്ര​ൽ വി​സ്ത പ​ദ്ധ​തി ഉ​ട​ന​ടി നി​ർ​ത്തി​വെ​ച്ച്, ഇ​തി​നാ​യി നീ​ക്കി​വെ​ച്ച പ​ണം ഓ​ക്​​സി​ജ​നും വാ​ക്​​സി​നും സ​മാ​ഹ​രി​ക്കാ​ൻ ചെ​ല​വി​ട​ണം. പി.​എം കെ​യേ​ഴ്​​സ്​ എ​ന്ന സ്വ​കാ​ര്യ ട്ര​സ്​​റ്റി​ലെ ക​ണ​ക്കി​ല്ലാ പ​ണം വാ​ക്​​സി​ൻ, ഓ​ക്​​സി​ജ​ൻ, മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ എ​ന്നി​വ വാ​ങ്ങു​ന്ന​തി​ന്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​മൂ​ലം തൊ​ഴി​ലി​ല്ലാ​താ​യ​വ​ർ​ക്ക്​ പ്ര​തി​മാ​സം 6,000 രൂ​പ വീ​തം ന​ൽ​ക​ണം. ഗോ​ഡൗ​ണു​ക​ളി​ൽ അ​രി​യും മ​റ്റും കെ​ട്ടി​ക്കി​ട​ന്നു ന​ശി​ക്കു​ക​യാ​ണെ​ന്നി​രി​ക്കേ, ആ​വ​ശ്യ​ക്കാ​ർ​ക്ക്​ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണം. കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ഇ​ര​ക​ളാ​യി ക​ർ​ഷ​ക​ർ മാ​റാ​തി​രി​ക്കാ​ൻ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം- ക​ത്തി​ൽ ഉ​ന്ന​യി​ച്ച വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഇ​വ​യാ​ണ്.

TAGS :

Next Story