ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം
പ്രതിദിന രോഗികള്‍ നാല് ലക്ഷം കടക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ.
ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. ഇതോടെ പ്രതിദിന രോഗികള്‍ നാല് ലക്ഷം കടക്കുന്ന ആദ്യ രാജ്യമായിരിക്കുകയാണ് ഇന്ത്യ. 4,01,993 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ കോവിഡ് മൂലം 3523 പേര്‍ മരിച്ചു.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിതീവ്രമായി തുടരുകയാണ്. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തിയിരുന്നു. രാജ്യത്ത് വാക്സിന്‍ ക്ഷാമം തുടരുന്നതിനിടെ മൂന്നാംഘട്ട പ്രതിരോധ കുത്തിവെപ്പിന് ഇന്ന് തുടക്കം കുറിക്കുകയാണ്.
2 ലക്ഷം ഡോസ് സ്പുട്നിക് വാക്സിൻ ഇന്ന് ഇന്ത്യയിലെത്തും. കോവാക്സിൻ വിദേശരാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്നതിന്റെ സാധ്യതയും കേന്ദ്രം തേടുന്നുണ്ട്. അതിനിടെ ഗുജറാത്തിലെ ബറൂച്ചിൽ കോവിഡ് കെയർ സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി
Adjust Story Font
16