സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ നൽകണമെന്ന ഹർജി നാളെ പരിഗണിക്കും
ചികിത്സക്കായി എയിംസിലേക്കോ സഫ്ദർജങ്ക് ആശുപത്രിയിലേക്കോ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഇടക്കാല അപേക്ഷയാണ് സുപ്രീം കോടതി പരിഗണിക്കുക.
യുപിയില്‍ പോലീസ് കസ്റ്റഡിയിലുള്ള മലയാളി മാധ്യമ സിദ്ദിഖ് കാപ്പൻ പ്രവര്‍ത്തകന്‍ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. ചികിത്സക്കായി എയിംസിലേക്കോ സഫ്ദർജങ്ക് ആശുപത്രിയിലേക്കോ മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഇടക്കാല അപേക്ഷയാണ് സുപ്രീം കോടതി പരിഗണിക്കുക. നിലവിൽ കോവിഡ് ബാധിച്ച് മഥുര മെഡിക്കൽ കോജേജിൽ താടിയെല്ല് പൊട്ടിയ നിലയിൽ ചങ്ങലയിലാണ് അദ്ദേഹം ആശുപത്രി കിടക്കയിൽ തടവിൽ കഴിയുന്നത്. അദ്ദേഹത്തിന് കൊറോണയും ബാധിച്ചിരിക്കയാണ്. സിദ്ദീഖ് കാപ്പന് വേണ്ടി കഴിഞ്ഞ ആറു മാസത്തിനിടെ ഏഴു തവണ ഹേബിയസ് കോർപ്പസ് ഹർജി ഫയലിൽ സ്വീകരിച്ചിരുന്നു. സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ എംപിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. കാപ്പന് വേണ്ടി വിവിധ സംഘടനകള്‍ ഇന്ന് ദേശവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
Adjust Story Font
16