Quantcast

പ്രിയപ്പെട്ടവരെ വൈറസ് കവര്‍ന്നെടുത്തു'; കോവിഡില്‍ മരിച്ചവരുടെ ഉറ്റവരോട് വിതുമ്പി, തൊണ്ടയിടറി മോദി

സംസാരത്തിനിടയിൽ വാക്കുകൾ ഇടറിപ്പോയ മോദി, കുറച്ചുനേരത്തെ മൗനത്തിനുശേഷം വിതുമ്പിയാണ് സംസാരം തുടര്‍ന്നത്

MediaOne Logo

Web Desk

  • Published:

    21 May 2021 10:52 AM GMT

കോവിഡ് മഹാമാരിയില്‍ പ്രിയപ്പെട്ടവരെ നഷ്ട്പ്പെട്ടവരേട് സംസാരിക്കവെ തൊണ്ടയിടറി വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ''നമുക്ക് പ്രിയപ്പെട്ടവരെ വൈറസ് തട്ടിയെടുത്തു. കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് ആദരമര്‍പ്പിക്കുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നു'' അദ്ദേഹം പറഞ്ഞു. സംസാരത്തിനിടയിൽ വാക്കുകൾ ഇടറിപ്പോയ മോദി, കുറച്ചുനേരത്തെ മൗനത്തിനുശേഷം വിതുമ്പിയാണ് സംസാരം തുടര്‍ന്നത്. ഉത്തർപ്രദേശിലെ വാരാണസിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഡോക്ടർമാർക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. വിഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം നന്ദിയർപ്പിച്ചത്. രണ്ടാം തരംഗത്തിൽ നിരവധി പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത്. കൂടുതൽ പേരിലേക്ക് രോഗം ബാധിക്കുകയും നിരവധിപ്പേർ ഒരുപാടുകാലം ആശുപത്രിയിൽ കഴിയുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.


കോവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ചയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് വികാരാധീനനായി മോദി രംഗത്തെത്തിയത്. കോവിഡിനെ പ്രതിരോധിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. സ്വന്തം രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കാതെ കോവിഡ് വാക്സീൻ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

രാജ്യത്ത് പുതുതായി രണ്ടര ലക്ഷം കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് കേസുകള്‍ 2.6 കോടിയായി. 24 മണിക്കൂറിനിടെ 20.61 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് പരിശോധനയാണ് നടന്നത്. 2.59 ലക്ഷം കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 4,209 കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 2,91,331 ആയി. നിലവില്‍ 30,27,92 സജീവ രോഗികളാണുള്ളത്. 3,57,29 പേര്‍ രോഗമുക്തരായി. തുടര്‍ച്ചയായ നാലാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷത്തിന് താഴെ വരുന്നത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 12.8 ശതമാനമായും കുറഞ്ഞു. മഹാരാഷ്ട്ര, കര്‍ണാടക, കേരള, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുല്‍ രോഗബാധ. 29,911 പുതിയ കോവിഡ് കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

TAGS :

Next Story