കോവിഡ് വ്യാപനം; ബ്രിട്ടനില്‍ ജി- 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല
ജൂൺ 11-13 തീയതികളിൽ കോൺവാളിലാണ് ഉച്ചകോടി നടക്കുക.
ജൂണില്‍ നടക്കാനിരിക്കുന്ന ജി- 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടനിലേക്ക് പോകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ജൂൺ 11-13 തീയതികളിൽ കോൺവാളിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ്‍ നരേന്ദ്രമോദിയെ ക്ഷണിച്ചിരുന്നു.
"ജി- 7 ഉച്ചകോടിക്കായി മോദിയെ ക്ഷണിച്ചതിന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസണെ അഭിനന്ദിക്കുകയാണ്. എന്നാൽ, നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കില്ല," വിദേശകാര്യ വക്താവ് അറിയിച്ചു.
യു.എസ്.എ, ഇംഗ്ലണ്ട്, ഫ്രാൻസ്, ജപ്പാൻ, ജർമനി, ഇറ്റലി, കാനഡ എന്നീ രാജ്യങ്ങളാണ് ജി- 7ൽ ഉള്ളത്. ജി7 അംഗമല്ലെങ്കിലും ഈ വർഷത്തെ അതിഥിയായാണ് ഇന്ത്യയ്ക്ക് ഉച്ചകോടിയിലേക്ക് ക്ഷണം ലഭിച്ചത്. ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും അതിഥി രാജ്യങ്ങളായി പങ്കെടുക്കുന്നുണ്ട്.
Adjust Story Font
16