കുത്തനെ ഇടിഞ്ഞ് മോദിയുടെ ജനപ്രീതി
ആഗോള അഭിപ്രായ സർവേ ട്രാക്കറായ മോണിങ് കൺസൾട്ട് ആണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ വൻ ഇടിവെന്ന് വിദേശ കമ്പനിയുടെ കണ്ടെത്തൽ. കഴിഞ്ഞ വർഷത്തേതിൽനിന്ന് കുത്തനെ ഇടിഞ്ഞിരിക്കുകയാണ് മോദിയുടെ ജനാംഗീകാരം.
ആഗോള അഭിപ്രായ സർവേ ട്രാക്കറായ മോണിങ് കൺസൾട്ട് ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം 82 ശതമാനമായിരുന്നു നരേന്ദ്ര മോദിയുടെ ജനപ്രീതി. ഭരണഘടനയിലെ ആർട്ടിക്കിൾ 370 എടുത്തുമാറ്റുകയും ജമ്മു കശ്മിർ വിഭജിക്കുകയും ചെയ്തതിന്റെ കൂടി അനുരണനം ഈ അഭിപ്രായ സർവേയിലുണ്ടായിരുന്നു. എന്നാൽ, ഇത്തവണ 66 ശതമാനത്തിലേക്കാണ് മോദിയുടെ ജനപ്രീതി കൂപ്പുകുത്തിയിരിക്കുന്നത്. അതേസമയം, ജനപ്രീതിയിൽ യുകെ, റഷ്യ, ബ്രസീൽ, ഫ്രാൻസ്, ഓസ്‌ട്രേലിയ തുടങ്ങിയ രാഷ്ട്രങ്ങളുടെ നേതാക്കളുടെ മുൻപിൽ തന്നെയാണ് മോദിയുള്ളത്.
മോണിങ് കൺസൾട്ട് ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിങ് ട്രാക്കർ എന്ന പേരിലാണ് അഭിപ്രായ സർവേ നടന്നത്. 13 രാഷ്ട്രത്തലവന്മാരുടെ ജനപ്രീതിയാണ് മോണിങ് കൺസൾട്ട് പരിശോധിച്ചത്. സർവേ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മോദിയുടെ ജനപ്രീതിയിൽ 20 പോയിന്റിന്റെ ഇടിവാണുണ്ടായിരിക്കുന്നത്.
ഇന്ത്യയിൽനിന്ന് 2,126 വോട്ടർമാരാണ് സർവേയുടെ ഭാഗമായത്. ഇതിൽ 66 ശതമാനം പേർ മോദിയെ പിന്തുണച്ചപ്പോൾ 28 ശതമാനം പേർ അദ്ദേഹത്തെ എതിർത്തു.
Adjust Story Font
16