ട്വിറ്ററിനെതിരെ പോക്സോ കേസ്
ട്വിറ്റര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടമല്ലെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍
ട്വിറ്ററിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്‍ പോക്സോ കേസെടുത്തു. കുട്ടികളെ കുറിച്ച് തെറ്റായ വിവരം പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചാണ് കേസ്. അശ്ലീല വീഡിയോകള്‍ ട്വിറ്ററിലുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ പറഞ്ഞു. ട്വിറ്റര്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഇടമല്ല. ട്വിറ്റര്‍ ഉപയോഗിക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഐടി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാൻ ട്വിറ്റർ ബാധ്യസ്ഥമാണെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ട്വിറ്ററിനെതിരായ ഹരജിയിൽ നിലപാട് അറിയിക്കണമെന്ന് കേന്ദ്രത്തോടും ട്വിറ്ററിനോടും കോടതി ആവശ്യപ്പെട്ടു. അതേസമയം ഐടി മാർഗനിർദേശങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് ട്വിറ്റർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സാമൂഹ്യ മാധ്യമത്തിനുളള ആനുകൂല്യം കേന്ദ്രം നിഷേധിക്കുകയാണെന്നും ട്വിറ്റർ കോടതിയിൽ പറഞ്ഞു.
Next Story
Adjust Story Font
16