കേന്ദ്രത്തിന്റെ 'പോസിറ്റിവിറ്റി' ക്യാമ്പയിന്‍ ഊടായിപ്പെന്ന് രാഹുല്‍ ഗാന്ധി, പ്രശാന്ത് കിഷോര്‍
കേന്ദ്ര സര്‍ക്കാരിനെ കോവിഡ് വിമര്‍ശനങ്ങളില്‍നിന്നു രക്ഷിക്കാന്‍ 'പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ്' എന്ന പേരില്‍ ഓണ്‍ലൈന്‍ ഇവന്റ് സംഘടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം
കോവിഡ് നിയന്ത്രണങ്ങളിലെ വീഴ്ചകള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ മറയ്ക്കാന്‍ രാജ്യത്തും വിദേശത്തും 'പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ്' പ്രചാരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തിറങ്ങുന്നത് തല മണ്ണില്‍ പൂഴ്ത്തുന്നതുപോലെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
'പോസിറ്റീവായി ചിന്തിക്കുക' എന്ന കേന്ദ്രത്തിന്റെ തെറ്റായ ഉറപ്പ് കോവിഡ് പേരാട്ടത്തില്‍ മരിച്ചുവീണവരുടെ കുടുംബാംഗങ്ങളെ കളിയാക്കുന്നതിനു സമാനമാണ്. മണ്ണില്‍ തല പൂഴ്ത്തിവയ്ക്കുന്നതും പോസിറ്റീവ് അല്ല-അത് പൗരന്മാരെ വഞ്ചിക്കുകയാണ്.'- രാഹുല്‍ ട്വീറ്റ് ചെയ്തു.
सकारात्मक सोच की झूठी तसल्ली स्वास्थ्य कर्मचारियों व उन परिवारों के साथ मज़ाक़ है जिन्होंने अपनों को खोया है और ऑक्सीजन-अस्पताल-दवा की कमी झेल रहे हैं।
— Rahul Gandhi (@RahulGandhi) May 12, 2021
रेत में सर डालना सकारात्मक नहीं, देशवासियों के साथ धोखा है। pic.twitter.com/0e1kRxrAZI
കേന്ദ്രത്തിന്റെ പ്രചാരണ പരിപാടി വെറുപ്പുളവാക്കുന്നതാണെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ പറഞ്ഞു. പോസിറ്റീവ് ആകാന്‍ സര്‍ക്കാരിന്റെ അന്ധരായ പ്രചാരകരാകേണ്ട കാര്യമില്ലെന്നും പ്രശാന്ത് ട്വീറ്റ് ചെയ്തു.
In the face of a grieving nation and tragedies unfolding all around us, the continued attempt to push FALSEHOOD and PROPAGANDA in the name of spreading POSITIVITY is disgusting!
— Prashant Kishor (@PrashantKishor) May 12, 2021
For being positive we don't have to become blind propagandist of the Govt.
കോവിഡ് രണ്ടാം തരംഗം നിയന്ത്രിക്കുന്നതിലുണ്ടായ വീഴ്ചയും ഓക്‌സിജന്‍ ക്ഷാമം മൂലം നിരവധി പേര്‍ മരിക്കാനിടയായ സാഹചര്യവും ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെതിരെ ദേശീയ - അന്തര്‍ദേശീയ രംഗത്ത് കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സര്‍ക്കാരിനെ വിമര്‍ശനങ്ങളില്‍നിന്നു രക്ഷിക്കാന്‍ 'പോസിറ്റിവിറ്റി അണ്‍ലിമിറ്റഡ്' എന്ന പേരില്‍ ഓണ്‍ലൈന്‍ ഇവന്റ് സംഘടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ആര്‍.എസ്.എസ് നേതാക്കള്‍, മുതിര്‍ന്ന മതനേതാക്കള്‍, പ്രചോദകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ പ്രസംഗങ്ങളും ക്ലാസുകളുമാണ് സംഘടിപ്പിക്കുന്നത്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതും സംസാരിക്കും. പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ അനുകൂല വാര്‍ത്തകളും വിവരങ്ങളും കൂട്ടത്തോടെ ട്വീറ്റ് ചെയ്തുതുടങ്ങി.
Adjust Story Font
16