ജി.ഡി.പി വളര്‍ച്ചയില്‍ പിന്നില്‍, കോവിഡ് മരണനിരക്കില്‍ മുന്നില്‍: കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രിയുടെ കരച്ചിൽ മാത്രമാണ് കേന്ദ്രത്തിന്‍റെ പ്രതികരണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും. വാക്സിനുകളില്ല, കുറഞ്ഞ ജി.ഡി.പി, ഏറ്റവും ഉയർന്ന കോവിഡ് മരണം, എന്നാല്‍ കേന്ദ്രസർക്കാറിന്റെ പ്രതികരണം മോദിയുടെ കരച്ചിൽ മാത്രമാണെന്നാണ് രാഹുലിന്‍റെ ട്വീറ്റ്.
ഇന്ത്യയുടെയും അയല്‍രാജ്യങ്ങളുടെയും ജി.ഡി.പി വളർച്ചയും ഇവിടങ്ങളിലെ കോവിഡ് മരണനിരക്കും കാണിക്കുന്ന കണക്കുകളും രാഹുല്‍ പങ്കുവെച്ചു. ഇതുപ്രകാരം, ഇന്ത്യയുടെ ജി.ഡി.പി വളർച്ച മൈനസ് എട്ടു ശതമാനമാണെങ്കിൽ പാകിസ്താന്‍റേത് 0.4ഉം ബംഗ്ലദേശിന്റേത് 3.8ഉം ആണ്. മറ്റു അയൽ രാജ്യങ്ങളായ മ്യാൻമറിന്റേത് രണ്ടും ചൈനയുടേത് 1.9ഉം ശ്രീലങ്കയുടേത് മൈനസ് 4.6ഉം ആണ്.
അതേസമയം, പത്ത് ലക്ഷത്തിൽ ഇന്ത്യയിലെ കോവിഡ് മരണ നിരക്ക് 212 ആണെങ്കില്‍ പാകിസ്താനിൽ ഇത് 66ഉം ബംഗ്ലദേശിൽ ഇത് ഒന്നുമാണ്. ചൈനയിൽ പത്തും ശ്രീലങ്കയിൽ 74ഉം മരണങ്ങളാണ് നടക്കുന്നത്.
No Vaccines
— Rahul Gandhi (@RahulGandhi) May 22, 2021
Lowest GDP
Highest Covid deaths...
GOI's response?
PMCries. pic.twitter.com/b8TbfwnrlI
Adjust Story Font
16