'ഫ്രീ എന്നാല്‍ സൗജന്യം എന്നാണര്‍ഥം': വാക്സിന്‍ വില്‍പ്പനയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ഓക്സിജൻ വിതരണത്തിൽ വീഴ്ച്ച സംഭവിച്ചതിൽ കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതിയുടെ വിമർശനം
കോവിഡ് ദുരിതത്തിൽ ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ വാക്സിൻ വിൽപ്പനയുമായി മുന്നോട്ട് പോകുന്ന സർക്കാർ നയത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി. 'ഫ്രീ' എന്ന വാക്ക് ട്വീറ്റ് ചെയ്താണ് രാഹുൽ സൗജന്യ വാക്സിൻ നൽകാത്തതിനെ വിമർശിച്ച് രംഗത്തെത്തിയത്.
free /friː/
— Rahul Gandhi (@RahulGandhi) April 29, 2021
adjective, adverb
costing nothing, or not needing to be paid for. e.g.-
• India must get free COVID vaccine.
• All citizens must receive the inoculation free of charge.
Let's hope they get it this time. #vaccine
'ഫ്രീ' എന്നതിന്റെ ഉച്ചാരണവും വാക്കർഥവും ചേർത്ത രാഹുൽ, നിർബന്ധമായും ഇന്ത്യ സൗജന്യ വാകസിൻ ലഭ്യമാക്കണമെന്നും എല്ലാ പൗരൻമാർക്കും അത് എത്തണമെന്നും കൂട്ടിച്ചേർത്തു. അത് സമയബന്ധിതമായി എത്തിച്ചേരുമെന്ന് തന്നെ പ്രതീക്ഷിക്കാമെന്നും രാഹുൽ കുറിച്ചു.
18 - 45 വയസുള്ളവരുടെ വാക്സീന്‍ രജിസ്ട്രേഷൻ തുടങ്ങി ആദ്യ 12 മണിക്കൂറില്‍ കോവിൻ ആപ്ളിക്കേഷനിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഒരു കോടി 40 ലക്ഷം കടന്നു. മൂന്നാം ഘട്ട കുത്തിവെപ്പ് തുടങ്ങുന്നതോടെ, 18 - 45 വയസ്സുകാരായ 60 കോടി പേർ കൂടിയാണ് പുതുതായി വാക്സിനേഷന് യോഗ്യരാവുന്നത്.
അതിനിടെ ഓക്സിജൻ വിതരണത്തിൽ വീഴ്ച്ച സംഭവിച്ചതിൽ കേന്ദ്ര സർക്കാരിനെ ഡൽഹി ഹൈക്കോടതി വിമർശിച്ചു. ആവശ്യമുള്ളതിനേക്കാൾ കുറവ് ഓക്സിജൻ എന്തുകൊണ്ടാണ് ഡൽഹിക്ക് അനുവദിച്ചിരിക്കുന്നതെന്ന് കോടതി ചോദിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരു ദിനം രാജ്യത്ത് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ആദ്യമാണ്. 3645 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,04,832 ആയി.
Adjust Story Font
16