രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു
ഭാര്യ സുനിത ഗെഹ്‍ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചത് മുതല്‍ 69കാരനായ അശോക് ഗെഹ്‍ലോട്ട് ക്വാറന്‍റൈനിലായിരുന്നു.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ന് എന്‍റെ കോവിഡ് റിസള്‍ട്ട് വന്നു, പോസിറ്റീവ്. എനിക്ക് മറ്റ് ലക്ഷണങ്ങളൊന്നുമില്ല. സുഖമായിരിക്കുന്നു. കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് വീട്ടില്‍ കഴിയും'- ഗെഹ്‍ലോട്ട് ട്വീറ്റ് ചെയ്തു.
ഭാര്യ സുനിത ഗെഹ്‍ലോട്ടിന് കോവിഡ് സ്ഥിരീകരിച്ചത് മുതല്‍ 69കാരനായ അശോക് ഗെഹ്‍ലോട്ട് ക്വാറന്‍റൈനിലായിരുന്നു. ബുധനാഴ്ച മുതലാണ് അദ്ദേഹം ക്വാറന്‍റൈനില്‍ പ്രവേശിച്ചത്.
Next Story
Adjust Story Font
16