'370ാം വകുപ്പ് നീക്കിയതിലെ ദിഗ്വിജയ് സിങ്ങിന്റെ അഭിപ്രായത്തിനെതിരെ രവിശങ്കർ പ്രസാദ്; 'കോൺഗ്രസ് നിലപാട് വ്യക്തമാക്കണം'
കോൺഗ്രസ് ഭരണത്തിലേറിയാൽ ജമ്മു-കശ്മീരിൽ 370ാം വകുപ്പ് എടുത്തുമാറ്റിയ നടപടി പുനഃപരിശോധിക്കുമോയെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു
ജമ്മു-കശ്മീരിൽ 370ാം വകുപ്പ് എടുത്തുമാറ്റിയതിലുള്ള കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിന്റെ അഭിപ്രായത്തിനെതിരെ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. 370ാം വകുപ്പ് വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
'ദിഗ്വിജയ് സിങ് അഭിപ്രായപ്പെട്ടത് പോലെ കോൺഗ്രസ് ഭരണത്തിലേറിയാൽ ജമ്മു-കശ്മീരിൽ 370ാം വകുപ്പ് എടുത്തുമാറ്റിയ നടപടി പുനഃപരിശോധിക്കുമോ?, നിശബ്ദതയുടെ സമയം കഴിഞ്ഞു. നിങ്ങളുടെ വ്യക്തമായ നിലപാട് വിശദീകരിക്കുക'- രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തു.
It is now more than a day when the Central leadership of the Congress is maintaining a conspicuous silence on its stand about Article 370. Does the Congress want restoration of Article 370 as Digvijay Singh has indicated? Time of silence is over. Please explain your clear stand.
— Ravi Shankar Prasad (@rsprasad) June 13, 2021
ജമ്മു-കശ്മീരിൽ 370ാം വകുപ്പ് എടുത്തുമാറ്റിയത് അങ്ങേയറ്റം വിഷമകരമായെന്നും കോൺഗ്രസ് ഭരണത്തിലേറിയാൽ ഇക്കാര്യം പുനഃപരിശോധിക്കുമെന്നും കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞതായി ആരോപണമുയർന്നിരുന്നു. പാകിസ്താൻ വംശജനായ മാധ്യമപ്രവർത്തകനുള്ള ക്ലബ് ഹൗസ് ചർച്ചയിൽ സിങ് ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് മധ്യപ്രദേശ് ബി.ജെ.പിയാണ് സംഭവം വിവാദമാക്കിയത്.
'370ാം വകുപ്പ് എടുത്തുകളഞ്ഞത് മുതൽ കശ്മീരിൽ ജനാധിപത്യം ഇല്ലാതായി. എല്ലാവരെയും ജയിലിൽ അടച്ചതോടെ അവിടെ മാനവികതയും ഇല്ലാതായി. കശ്മീരിയത്ത് ആണ് മതേതരത്വത്തിന്റെ അടിസ്ഥാനം. കാരണം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്ത് ഹിന്ദു രാജാവായിരുന്നു ഉണ്ടായിരുന്നത്. അവർ ഒന്നിച്ചു പ്രവർത്തിച്ചു. അതിന്റെ ഫലമായി കശ്മീരി പണ്ഡിറ്റുകൾക്ക് സർക്കാർ സർവിസുകളിൽ സംവരണമേർപ്പെടുത്തി. അതിനാൽ തന്നെ 370ാം വകുപ്പ് എടുത്തുകളഞ്ഞത് ഏറ്റവും വിഷമിപ്പിക്കുന്ന തീരുമാനമായിരുണെന്നും കോൺഗ്രസ് അധികാരത്തിൽ വരുകയാണെങ്കിൽ ഈ വിഷയത്തിൽ പുനഃപരിശോധന നടത്തും' എന്നായിരുന്നു ദിഗ്വിജയ് സിങ്ങിന്റെ പരാമർശം.
Adjust Story Font
16